'കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല, കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കും'; രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്ന് ശശി തരൂർ

കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്നും ശശി തരൂര്‍ എംപി. പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞുവെന്നും സ്‌നേഹത്തോടെയും എല്ലാ മര്യാദയോടെയും മുന്നോട്ട് പോകുന്നുണ്ടെന്നും ശശി തരൂർ പറഞ്ഞു. ഹൈക്കമാന്‍ഡുമായുള്ള അനുനയചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി ആസ്ഥാനത്തെ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിനായി എത്തിയതായിരുന്നു ശശി തരൂര്‍.

കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞു. സ്‌നേഹത്തോടെയും എല്ലാ മര്യാദയോടെയും മുന്നോട്ട് പോകുന്നുണ്ട്. പാര്‍ട്ടിയുടെ നിലപാടുള്ളപ്പോള്‍ ഞാന്‍ വേറെ അഭിപ്രായം പറയാറില്ല. ചില കാര്യങ്ങളില്‍, വിഷയങ്ങളില്‍ ആളുകള്‍ എന്റെ വ്യക്തിപരമായ അഭിപ്രായം ആവശ്യപ്പെടുമ്പോള്‍ വ്യക്തിപരമായ അഭിപ്രായം പറയുമെന്ന് മാത്രം – തരൂര്‍ പറഞ്ഞു.

വികസനകാര്യങ്ങളില്‍, ചില നല്ല കാര്യങ്ങള്‍ കാണുമ്പോള്‍ ഞാന്‍ അതിനെ ചൂണ്ടിക്കാണിക്കാന്‍ താന്‍ തയാറാണെന്ന് ശശി തരൂര്‍ പറഞ്ഞു. ആ അടിസ്ഥാനത്തിലാണ് പല കാര്യങ്ങളും പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ കുറിച്ച് ഞാന്‍ ഒരു വിഷയത്തിലും എതിര് പറഞ്ഞിട്ടില്ല. അദ്ദേഹം ഞങ്ങളുടെ നേതാവാണെന്ന് മാത്രമല്ല, ഈ രാജ്യത്തെ പല കാര്യങ്ങള്‍ക്കും വേണ്ടി ആത്മാര്‍ഥമായി നില്‍ക്കുന്നുണ്ട്. വര്‍ഗീയത, ഭിന്നിപ്പിന്റെ രാഷ്ട്രീയം എന്നിവയ്‌ക്കെതിരെയെല്ലാം എതിരെ സംസാരിക്കുന്ന നേതാവായി രാഹുല്‍ ഗാന്ധിയെ എല്ലാവരും കാണുന്നു, ഇഷ്ടപ്പെടുന്നു.

ചില വിഷയങ്ങളില്‍ ഞാന്‍ എടുത്ത സ്റ്റാന്റ് ബിജെപിക്ക് അനുകൂലമായി നിങ്ങള്‍ കണ്ടു. ഞാന്‍ അത് ഇന്ത്യയ്ക്ക് അനുകൂലമായിട്ടാണ് കണ്ടത്. ചില വിഷയങ്ങളില്‍, പ്രത്യേകിച്ച് അന്താരാഷ്ട്രീയ കാര്യങ്ങളില്‍ എനിക്ക് രാഷ്ട്രീയം പറയാനല്ല ആഗ്രഹം, രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് ആഗ്രഹം. അത് ഒരു പുതിയ കാര്യമല്ല. രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതി. പാര്‍ട്ടിയുടെ നിലപാടിനെ എതിര്‍ക്കാന്‍ ഏത് പാര്‍ട്ടി അംഗത്തിനും അവകാശമില്ലെന്ന് സമ്മതിച്ചു. പാര്‍ലമെന്റിനകത്ത് പാര്‍ട്ടിയെടുത്ത സ്റ്റാന്‍ഡിന് ഒപ്പം തന്നെ ഞാന്‍ നിന്നിട്ടുണ്ട്. അതിനെ കുറിച്ച് ഒരു ചിന്തയും വേണ്ട എന്നും ശശി തരൂര്‍ പറഞ്ഞു.

Latest Stories

'വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകണം'; ഉത്തരവിട്ട് ഹൈക്കോടതി

'പാവങ്ങളുടെ കണ്ണീർ ഒപ്പിയതുകൊണ്ടാണ് നമുക്ക് അംഗീകാരം ലഭിച്ചത്, ഈ പത്മഭൂഷൻ സമുദായത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടത്'; വെള്ളാപ്പള്ളി നടേശൻ

'എല്ലാം ഭാര്യയ്ക്കറിയാം, യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ട്'; എലത്തൂരിലെ കൊലപാതകത്തിൽ പ്രതി വൈശാഖൻ

അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ടതെന്ന് ഇ ശ്രീധരന്‍; കെ-റെയിലിനായി 100 കോടി ചെലവാക്കി, പുതിയ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ 12 കോടി മതി

എലത്തൂരിലെ യുവതിയുടെ കൊലപാതകം; പ്രതിയും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

'മുഖ്യമന്ത്രി മോഹമില്ല, ചിലരങ്ങനെ ചിത്രീകരിച്ചു... തരൂരിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി’; കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍

ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഇനി രാജസ്ഥാനിലും, ജയ്പുരില്‍ റീജ്യണല്‍ ഓഫീസും ബ്രാഞ്ചും തുറന്നു

'നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കൾ, തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു'; രൂക്ഷവിമർശനവുമായി വി കുഞ്ഞികൃഷ്ണന്‍റെ പുസ്തകം

ഉര്‍വശി, മഞ്ജു വാര്യര്‍, ലിജോ മോൾ, അപര്‍ണ ബാലമുരളി, റഹ്മാൻ...; തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡില്‍ മലയാളി താരങ്ങള്‍ക്ക് നേട്ടം

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു