'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ലെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. താൻ ഉന്നയിച്ച സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം മാത്രമായി. അതേസമയം പാലക്കാട് കോൺഗ്രസ്സിൽ തമ്മിലടിയാണെന്നും കോൺഗ്രസിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും പി വി അൻവർ പറഞ്ഞു.

പാലക്കാടിലെ അവസ്ഥ വളരെ പരിതാപകരമാണ്. ഡിഎംകെ കോൺഗ്രസിന് പിന്തുണ നൽകിയതാണ്. ഡിഎംകെ പ്രവർത്തകർ തങ്ങളാൽ കഴിയുംവിധം അവിടെ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ യാഥാർഥ്യമെന്ന് പറയുന്നത്, കോൺഗ്രസ്സ് അവിടെ പതിനാറ് തട്ടിലാണ്. കോൺഗ്രസുകാരെ തമ്മിൽ ഒരുമിപ്പിച്ച് നിർത്താൻ നേതൃത്വത്തിന് ആയിട്ടില്ലെന്നും പി വി അന്വര് പറഞ്ഞു.

വയനാട്ടിലെ അവസ്ഥ നോക്കിയാൽ വോട്ടിംഗ് ശതമാനം കുറഞ്ഞതിന് കാരണമെന്താണ്? ആരാണ് അതിന് ഉത്തരവാദി. 64 ശതമാനത്തിലേക്ക് വയനാട് പോലെ ഒരു പാർലമെന്റ് മണ്ഡലത്തിൽ വോട്ട് കുറയണമെങ്കിൽ അത് കോൺഗ്രസ് ലീഡർഷിപ്പിന്റെ നിരുത്തരവാദിപരമായ ഇടപെടലിന്റെ ഭാഗമായിട്ടല്ലേ? ആകെ വയനാട്ടിൽ പ്രവർത്തിച്ചത് ലീഗ് മാത്രമാണെന്നും പി വി അൻവർ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി