'തുടര്‍ച്ചയായി വീഴ്ചകളൊന്നും ഇല്ല, ഒന്നോ രണ്ടോ ഉണ്ടാകും'; ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടന്നിട്ടുണ്ടല്ലോ, അതൊന്നും കാണാതെ ഇത് മാത്രം പര്‍വതീകരിക്കേണ്ട ആവശ്യമില്ലെന്ന് എം വി ഗോവിന്ദന്‍

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക(ആര്‍ട്ടെറി ഫോര്‍സെപ്സ്) കുടുങ്ങിയത് വളരെ വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടന്നിട്ടുണ്ടെന്നും അതിനൊന്നും ഉണ്ടായിട്ടില്ലല്ലോയെന്നും എ വി ഗോവിന്ദന്‍ ചോദിച്ചു. അതൊന്നും കാണാതെ ഇത് മാത്രം പര്‍വതീകരിക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം. വീഴ്ചയൊക്കെ സ്വാഭാവികമാണെന്നും അതുകൊണ്ടാണ് നടപടിയെടുക്കുന്നതെന്നും ഈ സംഭവം മാത്രം പര്‍വതീകരിക്കേണ്ട ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടക്കുന്ന സംസ്ഥാനമല്ലേ കേരളമെന്നും അതില്‍ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാന്‍ പറ്റുമോയെന്ന ചോദ്യവും സിപിഎം സംസ്ഥാന സെക്രട്ടറിക്കുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെതിരേ വാര്‍ത്ത സൃഷ്ടിക്കണം എന്നതാണ് രീതിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇങ്ങനെയൊരു സംഭവമുണ്ടാകാന്‍ പാടില്ലെന്നും ഒരുതരത്തിലുമുള്ള ഒറ്റപ്പെട്ട സംഭവവും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലോടെ ഓരോ വകുപ്പുകളും മുന്നോട്ടുപോകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വീഴ്ചയുണ്ടായത് കൊണ്ടാണല്ലോ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതെന്നും ഇത് വളരെ വളരെ ഒറ്റപ്പെട്ട സംഭവമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇങ്ങനെയുള്ള സംഭവമുണ്ടാകാന്‍ പാടില്ലെന്നും ഒരുതരത്തിലുള്ള ഒറ്റപ്പെട്ടസംഭവവും ഇനി ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലോടെ ഓരോ വകുപ്പുകളും മുന്നോട്ടുപോകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

”ഒരു ഓപ്പറേഷന് ഇങ്ങനെ ഉണ്ടായെന്ന് വെച്ച്, ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടന്നിട്ടുണ്ടല്ലോ, അതിനൊന്നും ഉണ്ടായിട്ടില്ലല്ലോ. അതൊന്നും കാണാതെ ഇത് മാത്രം പര്‍വതീകരിക്കേണ്ട ആവശ്യമില്ല. തുടര്‍ച്ചയായി വീഴ്ചകളൊന്നും ഇല്ല. ഒന്നോ രണ്ടോ ഉണ്ടാകും. ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടക്കുന്ന സംസ്ഥാനമല്ലേ കേരളം. അതില്‍ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാന്‍ പറ്റുമോ. പക്ഷേ, അതാണ് മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെതിരേ വാര്‍ത്ത സൃഷ്ടിക്കണം.

ആരോഗ്യമേഖല സെന്‍സിറ്റീവായ മേഖലയാണ്. അതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ആരോഗ്യമേഖല പോകുന്നത്. എന്നാല്‍, ഇങ്ങനെ അപൂര്‍വമായ സംഭവങ്ങളുണ്ടാകാറുണ്ട്. അത് ഒഴിവാക്കാനുള്ള മുന്‍കരുതലോട് കൂടി മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാരും മന്ത്രിയും തീരുമാനിച്ചതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഡോക്ടറെ സസ്പെന്‍ഡ് ചെയ്താല്‍ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധിക്കുമെന്നും അത് ഉറപ്പായിട്ടും ഉണ്ടാകുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടില്‍ റീത്ത് വെച്ചതടക്കമുള്ള സംഭവങ്ങള്‍ യുഡിഎഫിന്റെ അറിവോടെയാണെന്നും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. പലസ്ഥലത്തും റീത്ത് വെയ്ക്കുന്നുണ്ടെങ്കിലും ഞങ്ങളാണ് റീത്ത് വെയ്ക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആദ്യമായി റീത്ത് വെച്ചത് യൂത്ത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എന്തുംചെയ്യാനുള്ള അവകാശമുണ്ട് എന്നനിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ സ്വാഭാവികമായും വരുന്നത് ഇതിന്റെ ഭാഗമായുള്ള പ്രതികരണം കൂടിയാകും. അപ്പോള്‍ അത് വലിയ സംഘര്‍ഷത്തിലേക്കാവും എത്തുക. സംഘര്‍ഷമുണ്ടാക്കാനാണ് യൂത്ത് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. കേരളം സമാധാനാന്തരീക്ഷത്തില്‍ പോവുകയാണ്. അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചന കൂടി ഇതിനുപിന്നിലുണ്ടെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; 'ബ്രാഹ്‌മണ ജന്മ'ത്തിന് മുമ്പു അടുത്ത ആഗ്രഹം

'എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്, ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു; സത്യം ഒരുദിവസം തെളിയുമെന്ന വിശ്വാസത്തോടെ ഞാന്‍ പോവുകയാണ്'; മോഷണം ആരോപിച്ചതില്‍ മനം നൊന്ത് ജീവനൊടുക്കി യുവതി

സുസ്ഥിരതയുടെ മുഖം ധരിച്ച ചൂഷണം: ആഗോള ടെക്സ്റ്റൈൽ റിസൈക്ലിംഗിന്റെ ഇരുണ്ട ഭൂപടം

'തന്ത്രിയെ കുടുക്കിയത് മന്ത്രിയെ രക്ഷിക്കാന്‍'; കടകംപള്ളിയിലേക്കും വിഎന്‍ വാസവനിലേക്കും അന്വേഷണം എത്താതിരിക്കാനുള്ള നീക്കമായിരുന്നെന്ന് രമേശ് ചെന്നിത്തല

തൃക്കുന്നപ്പുഴയില്‍ ഉല്‍സവത്തിനിടെ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; മദ്യലഹരിയില്‍ തോക്ക് ചൂണ്ടി അടി, പരുക്കേറ്റവര്‍ ആശുപത്രിയില്‍

അഫ്ഗാന്‍ അതിര്‍ത്തിയില്‍ മിന്നലാക്രമണവുമായി പാകിസ്ഥാന്‍; സാധാരണക്കാരായ 17 പേര്‍ കൊല്ലപ്പെട്ടു, ഭീകരസംഘങ്ങളെ ലക്ഷ്യംവെച്ച് ആക്രമണമെന്ന് പാകിസ്ഥാന്‍

ആരോഗ്യവകുപ്പിനെതിരേ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം സ്വകാര്യ കുത്തകകള്‍ക്ക് വേണ്ടിയെന്ന് മന്ത്രി വീണ ജോര്‍ജ്; തനിക്ക് ഒരു പൊലീസ് സന്നാഹവും വേണ്ട, പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെയുണ്ട്

സംസ്ഥാനത്ത് എസ്‌ഐആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടര്‍മാര്‍; നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ എന്നറിയാം

എഡിജിപി എസ് ശ്രീജിത്തിനെ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റ് ചുമതലയില്‍ നിന്നും മാറ്റി; ഐജി നിശാന്തിനി തല്‍സ്ഥാനത്ത്; ആരോപണ വിധേയനായ ശ്രീജിത്തിന് വലിയ ചുമതലകള്‍ അധികം ഇനി ഇല്ല

'കൈ' വിട്ടു രശ്മി 'താമര'യ്‌ക്കൊപ്പം; കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- ഇക്കുറി ഇനി ബിജെപി?; ആര്‍ രശ്മി രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു