'കേന്ദ്രത്തിൽ മുസ്ലിം മന്ത്രിമാർ ഇല്ലാത്തത് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ട്'; രാജീവ് ചന്ദ്രശേഖർ

കേന്ദ്രത്തിൽ മുസ്ലിം മന്ത്രിമാർ ഇല്ലാത്തത് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുസ്‌ലിങ്ങള്‍ ബിജെപിക്ക് വോട്ട് തരുന്നില്ലെന്നും എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. മുസ്ലിങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ മുസ്‌ലിം എംപി ഉണ്ടാവുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുസ്‌ലിം എംപി ഉണ്ടായാല്‍ മാത്രമേ മുസ്‌ലിം മന്ത്രി ഉണ്ടാവുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ സെമി ഫൈനലോ ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടില്ല കാണുന്നത്, ഫൈനലായിട്ടാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളമാണ് അതിന് വേണ്ടി മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട്. എല്ലാം ശരിയാവും എന്നുപറഞ്ഞ് വാഗ്ദാനം നല്‍കിയ മുന്നണി ഒന്നും ശരിയാക്കിയില്ല. അതിലൊരു മാറ്റം കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ