'കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങി, രേഖകളുണ്ട്'; മാസപ്പടിക്കേസിൽ മാത്യു കുഴൽനാടൻ

സിഎംആര്‍എൽ മാസപ്പടിക്കേസിൽ രാഷ്ട്രീയ നിയമപോരാട്ടങ്ങള്‍ തുടരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പണം നൽകിയതിന് രേഖകളുണ്ടെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. കേസിൽ നിന്നും ഭയന്ന് ഓടില്ലെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്നാൽ കഴിയുന്ന പരമാവധി പോരാട്ടം നടത്തുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും നീതി തന്നോടൊപ്പം ഉണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ പ്രത്യേകിച്ച് ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങി. വാങ്ങിച്ചിട്ടില്ലെന്ന് അവർ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതിന് രേഖകളുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

കമ്പനി പലർക്കും പണം നൽകിയത് അവരുടെ സുഗമമായ നടത്തിപ്പിനാണെന്ന് കമ്പനി പറഞ്ഞിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ ധർമ്മവും ഉത്തരവാദിത്വവുമാണ് നിയമപരമായും രാഷ്ട്രീയപരമായും പോരാടുക എന്നതെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. അതേസമയം തിരിച്ചടികൾ സിപിഎം ആയുധമാക്കാൻ സാധ്യതയുണ്ടെന്നും എന്നാലും പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി