ജലനിരപ്പ് ഉയരുന്നു; മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാൻ സാധ്യത, പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി

പാലക്കാട് മലമ്പുഴ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടര്‍ തുറക്കാൻ സാധ്യത. ഇതുസംബന്ധിച്ച് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഷട്ടര്‍ തുറക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 112.33 മീറ്ററിനോട് അടുത്തിരിക്കുകയാണിപ്പോള്‍. ഇതുപ്രകാരം അണക്കെട്ടിലെ ജല സംഭരണം 163.1239 Mm3 എത്തിയിട്ടുണ്ട്. റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും സംഭരണശേഷി 175.98 Mm3 ആണ്. വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ് 38.4 മില്ലി മീറ്ററും ഡാമിലേക്കുള്ള നീരൊഴുക്ക് 40.8 m3/s ഉം ആണ്. ഇതേ നില തുടരുകയാണെങ്കിൽ രണ്ടു മൂന്നു ദിവസങ്ങൾക്കകം റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് എത്താൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ വരും ദിവസങ്ങളിൽ തുറക്കേണ്ടി വരുന്നതാണ്. അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നാൽ വെള്ളം കൽപ്പാത്തിപ്പുഴ വഴി ഭാരതപ്പുഴയിൽ എത്തിച്ചേരുന്നതാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി