ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

ചേലക്കരയില്‍ തങ്ങള്‍ക്ക് ലഭിച്ച വോട്ട് പിണറായിസത്തിന് എതിരെയുള്ള വോട്ട് ആണെന്ന് പിവി അന്‍വര്‍. ചേലക്കരയില്‍ തങ്ങള്‍ക്ക് ലഭിച്ചത് വലിയ പിന്തുണയാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള ആരോപണങ്ങള്‍ ശരി വെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ചേലക്കരയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം എങ്ങനെ കുറഞ്ഞുവെന്ന് അന്‍വര്‍ ചോദിച്ചു. എല്‍ഡിഎഫ് വോട്ട് യുഡിഎഫിന് ലഭിച്ചു. ബിജെപിക്കും വോട്ട് കിട്ടി. ആന്റി പിണറായിസം ആണ് ഈ വോട്ടുകളെന്നും പിവി അന്‍വര്‍ പറഞ്ഞു. 3909 വോട്ടുകളാണ് എന്‍കെ സുധീര്‍ ചേലക്കരയില്‍ നേടിയതെന്നും

സിപിഐഎമ്മും, ബിജെപിയും, കോണ്‍ഗ്രസും ഒഴികെ കേരളത്തില്‍ എല്ലായിടത്തും മത്സരിച്ചാല്‍ ഒരു പാര്‍ട്ടിക്കും 3900 വോട്ട് ലഭിക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു. സിപിഐക്ക് പോലും ലഭിക്കില്ല. കോഴിക്കോടോ,കണ്ണൂരോ, ഒക്കെ ആണെങ്കില്‍ ഇതിനേക്കാള്‍ വോട്ട് ലഭിക്കുമായിരുന്നെന്നും പിവി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്തിയെ മാറ്റിയില്ലെങ്കില്‍ 2026ലെ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാള്‍ ആവും. കോണ്‍ഗ്രസ് നല്ലനിലയില്‍ പ്രവത്തിക്കുന്നില്ല എന്ന് താന്‍ പറഞ്ഞതിന് ശേഷം കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിച്ചു,അതിന്റെ ഫലം ഉണ്ടായി. ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് പോയില്ല എന്ന് തെളിയിച്ചുവെന്നും അന്‍വര്‍ വ്യക്തമാക്കി.

Latest Stories

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി