'വീണ ഇടനിലക്കാരി പ്രതി പിണറായി, ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി'; ഷോൺ ജോർജ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെ പ്രതികരിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ഷോൺ ജോർജ് പറഞ്ഞു. അതേസമയം മാത്യു കുഴൽ നാടന്റെ കേസും തന്റെ കേസും രണ്ടാണ് എന്നും ഷോൺ ജോർജ് പറഞ്ഞു.

പുതുതായി തെളിവ് ശേഖരിക്കണം എന്നു കരുതുന്നില്ല. കുഴൽ നാടന്റെ കേസും തന്റെ കേസും രണ്ടാണ്. നടന്ന ക്രിമിനൽ കുറ്റത്തിന് ഇമ്യൂണിറ്റി ഇല്ല. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇൻ വോയിസ് വ്യാജമാണെന്നും ഷോൺ ജോർജ് പറഞ്ഞു. നൽകാത്ത സേവനത്തിനാണ് ഇൻ വോയിസ്. ജിഎസ്ടി തട്ടിപ്പും നടത്തിയെന്നും ഷോൺ ജോർജ് ആരോപിച്ചു.

സംസ്ഥാന സർക്കാരിനും വേണമെങ്കിൽ കേസെടുക്കാം. വീണ ഇടനിലക്കാരിയാണെന്നും പ്രതി പിണറായി ആണെന്നും ഷോൺ ജോർജ് പറഞ്ഞു. പണം നൽകിയത് സ്വജന പക്ഷപാതിത്വത്തിന് വേണ്ടിയാണെന്നും ഷോൺ പ്രതികരിച്ചു. അതേസമയം സിഎംആർഎൽ സമർപ്പിച്ച അപ്പീൽ തള്ളിയ ഹൈക്കോടതി മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാനാണ് ഉത്തരവിട്ടത്. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളി.

Latest Stories

'ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു, അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകും'; ഫാത്തിമ തഹിലിയക്കെതിരെ സമസ്ത നേതാവ്

'സഹോദരിയുടെ ഭർത്താവായത് കൊണ്ടല്ല, നല്ലൊരു പൊതുപ്രവർത്തകനായതു കൊണ്ട്'; ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യം

ദില്ലി ദുരന്തം: കത്തിയത് ഒരു കെട്ടിടമല്ല, ഇന്ത്യയുടെ വിശ്വാസ്യതയാണ്

'മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യംവെച്ച്, വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ എന്താണ് കുഴപ്പം'; എകെ ബാലൻ

മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, ഇഡി അന്വേഷണം തുടരും

വരുമാനം നല്ല നിലയില്‍ നിലച്ചു, സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി

'എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും, പോസ്‌റ്റ് വന്നത് എന്റെ അറിവോടെയല്ല'; ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ആയെന്ന് സജ്‌ന നൂർ

ഫാഷൻ ലോകത്തിന് പുത്തൻ വിസ്മയം സമ്മാനിച്ച ടൂലൈൻ ഓൺലൈൻ സ്റ്റോർ ഇനി ഇരിങ്ങാലക്കുടയിൽ

'സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ സ്വകാര്യ ബസുകളിലെ വരുമാനം പകുതിയിൽ താഴെ ആകും, സർവീസ് നിർത്തി വെക്കേണ്ടി വരും'; സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ