‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് പറഞ്ഞ സണ്ണി ജോസഫ് ഇത് സര്‍ക്കാരിനെതിരായ വിധിയെഴുത്താണെന്നും പറഞ്ഞു. വോട്ടർമാരിൽ തങ്ങൾ വിശ്വാസമർപ്പിച്ചുവെന്നും തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് നന്ദിയും സണ്ണി ജോസഫ് അറിയിച്ചു. വൈഷ്ണയുടെ പേര് വെട്ടിമാറ്റാൻ ശ്രമിച്ചത് ജനത്തിനറിയാം. കണ്ണൂരിൽ റിട്ട. അധ്യാപകനെ സിപിഐഎം അടിച്ച് പരിക്കേൽപ്പിച്ചു. വാർഡ് വിഭജനത്തിലെ അശാസ്ത്രീയത അതിജീവിച്ചു. പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും തീരദേശത്തോട് കടുത്ത അവഗണനയായിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎം നേതാക്കൾ പങ്കാളികളാണ്. മന്ത്രിമാരിലേക്ക് ചോദ്യം ചെയ്യൽ എത്തിയില്ല. പ്രതികളായവർക്കെതിരെ സിപിഐഎമ്മിന്റെ അച്ചടക്ക നടപടി പോലുമില്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ