സര്‍വേ ശാന്തമായി നടന്നു, സി.പി.എമ്മുകാര്‍ ആരേയും തല്ലിയിട്ടില്ലെന്ന് എം.വി ജയരാജന്‍

കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ ആരേയും തല്ലിയിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സര്‍വേ ശാന്തമായിരുന്നു. മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് പിന്തിരിയേണ്ടി വന്നു. നടാല്‍ ഭാഗത്ത് കോണ്‍ഗ്രസുകാര്‍ സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും ജയരാജന്‍ ആരോപിച്ചു.

സില്‍വര്‍ലൈനില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുകയാണ്. പദ്ധതി ബാധിതര്‍ക്ക് പുനരധിവാസവും, കൃത്യമായ നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഭൂ ഉടമകള്‍ ഇല്ലാത്തതും, ജനപിന്തുണ ഇല്ലാത്തതുമായ സമരമാണ് ഇരപ്പോള്‍ നടക്കുന്നത്. നടക്കുന്നത്.

കെട്ടിടമോ, വീടോ നഷ്ടപ്പെടാത്ത പ്രദേശത്തെ സര്‍വേ ശാന്തമായി നടന്നു. അത് തടയാന്‍ നോക്കി അക്രമവുമായി എത്തിയവര്‍ പിരിഞ്ഞുപോകേണ്ടി വന്നു.

കോണ്‍ഗ്രസുകാര്‍ മൊബൈല്‍ സമരക്കാരാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളെപ്പോലെ കെ റെയില്‍ വിരുദ്ധ അക്രമ സംഘമാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നേതൃത്വത്തിലുള്ളതെന്നും എം വി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ ഇന്നലെ കല്ലിടലിനെതിരെ പ്രതിഷേധിക്കുന്നവരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. നാടാലില്‍ സര്‍വേ കല്ലുമായി എത്തിയ വാഹനം സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സര്‍വേ നടത്തണമെന്ന ആവശ്യവുമായി എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയും പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

Latest Stories

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം