ഗെയില്‍ സമര സമിതി അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു

ഗെയില്‍ വിരുദ്ധ സമര സമിതി മലപ്പുറത്ത് അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. പൊന്‍മള പഞ്ചായത്തിലെ മരവട്ടത്താണ് അനിശ്ചിത കാല റിലേ നിരാഹാര സമരം ആരംഭിച്ചത്.

പൈപ്പ് ലൈന്‍ കടന്നു പോകുന്ന കാവന്നൂര്‍, പൂക്കോട്ടൂര്‍, കോഡൂര്‍, പുല്‍പ്പറ്റ പ്രദേശങ്ങളിലും സമര പന്തലുകൾ നാട്ടിസമരം ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളില്‍ അനിശ്ചിതകാല ധര്‍ണ സമരമാണ് നടക്കുന്നത്.

സിപിഎമ്മും ബിജെപിയും ഔദ്യോഗികമായി സമരത്തെ പിന്തുണക്കുന്നില്ല. എന്നാല്‍ ഇരു പാർട്ടികളുടെയും നേതാക്കള്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുമുണ്ട്. മലപ്പുറം ജില്ലയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്നത് 58 കിലോമീറ്റര്‍ നീളത്തിലാണ്. പൈപ്പ് സ്ഥാപിക്കുന്ന ജോലി കര്‍ശന പൊലീസ് സുരക്ഷയില്‍ നടന്നു വരികയാണ്. പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ പാടില്ലെന്നാണ് സമര സമിതിയുടെ പ്രധാന ആവശ്യം. കൂടാതെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയും വേണം.

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു