ചാരവനിതയെ ബോധപൂര്‍വം കേരളത്തിലേക്ക് കൊണ്ടുവരില്ല; മാധ്യമങ്ങള്‍ ടൂറിസം വകുപ്പിനെ ചേര്‍ത്ത് വാര്‍ത്ത നല്‍കിയത് ശരിയല്ല; ഒരു മാസം മുമ്പേ പറഞ്ഞിരുന്നുവെന്ന് കെ സുരേന്ദ്രന്‍

പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് അറിഞ്ഞുകൊണ്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്നാല്‍, ഒരു മാസം മുന്‍പ് ഈ വസ്തുത പുറത്തുവിട്ടപ്പോള്‍ നിര്‍ഭാഗ്യവശാല്‍ പതിവുപോലെ ഒരു മലയാള മാധ്യമവും വാര്‍ത്തയാക്കിയില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്ന് ദേശീയമാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് തന്റെ പ്രതികരണം വാര്‍ത്തയാക്കിയതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

നല്ല ലക്ഷ്യത്തോടെയാണ് വ്‌ളോഗര്‍മാരെ കേരളത്തില്‍ കൊണ്ടുവരുന്നതെന്നാണ് മന്ത്രി റിയാസ് പറയുന്നത്. സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ചാരവൃത്തിക്ക് സഹായം ചെയ്യുന്നവരാണെന്നാണോ നിങ്ങള്‍ പറയുന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

‘ചാരപ്രവൃത്തിക്ക് വേണ്ടി ആളുകളെ കൊണ്ടുവന്ന് അവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്യുന്ന സര്‍ക്കാരും മന്ത്രിമാരുമാണ് കേരളത്തിലുള്ളതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എത്രയോ കാലമായി കേരളത്തില്‍ എങ്ങനെയാണോ ഇക്കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് അത്‌പോലെ തന്നെയാണ് ടൂറിസം വകുപ്പ് ഇപ്പോഴും ചെയ്യുന്നത്. ബോധപൂര്‍വം സര്‍ക്കാര്‍ ഒരു ചാരയെ കൊണ്ട് വരുമോ? ചാരവൃത്തി പോലൊരു ഗുരുതര വിഷയത്തില്‍ മാധ്യമങ്ങള്‍ ടൂറിസം വകുപ്പിനെ ചേര്‍ത്ത് വാര്‍ത്ത നല്‍കിയ രീതി സ്വയം പരിശോധിക്കണെമന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ പുറത്തുവന്നതോടെയാണ് മന്ത്രിയുടെ പ്രതികരണം. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ ടൂറിസം വകുപ്പ് ക്ഷണിച്ചത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കി. വേതനവും സര്‍ക്കാര്‍ നല്‍കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി