ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; കരാറുകാരുടെ വീഴ്ചയാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍

സംസ്ഥാനത്ത് ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചകള്‍ക്ക് കാരണമായ കരാര്‍ കമ്പനിയെ പുതിയ കരാറുകളില്‍ നിന്ന് വിലക്കിയെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍. ദേശീയപാത നിര്‍മാണത്തിലെ വീഴ്ച്ചകള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുമ്പോഴായിരുന്നു ദേശീയപാത അതോറിറ്റി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും എന്‍എച്ച്എഐ ആരോപിച്ചു.

കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസ് പരിഗണിക്കുമ്പോഴാണ് ദേശീയ പാത വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്. എന്നാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, മേല്‍നോട്ട ചുമതല ഐഐടി ഡല്‍ഹിയിലെ വിരമിച്ച പ്രൊഫസര്‍ക്ക് നല്‍കിയതായും അതോറിറ്റി അറിയിച്ചു. ദേശിയപാതയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പ്രത്യേകം മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി.

ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അധികൃതര്‍ കോടതിയെ അറിയിച്ചു. ദേശീയപാത അതോറിറ്റി അധികൃതര്‍ സമയാസമയമുള്ള പരിശോധനകള്‍ എന്തുക്കൊണ്ട് നടത്തിയില്ലെന്നുള്ള വിഷയത്തില്‍ റിപ്പോര്‍ട്ടില്‍ വിശദീകരണമില്ല. പ്രദേശത്തെ മണ്ണിന്റെ ഉറപ്പിനെയും കരാറുകാരനെയും പഴി ചാരിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് അധികൃതര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി