വടകരയില്‍ അടച്ചിട്ട കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് വടകര കുഞ്ഞപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയ പാത വികസനത്തിനായി കടമുറി പൊളിച്ചുമാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്ത രഹിതമായി അടച്ചിട്ട നിലയിലുള്ള കടമുറിയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്.

കടയിലെ പേപ്പര്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ക്കിടെയാണ് മനുഷ്യന്റെ തലയോട്ടി കാണപ്പെട്ടത്. കണ്ടെത്തിയ തലയോട്ടിക്ക് ആറ് മാസത്തിലേറെ പഴക്കമുള്ളതായാണ് നിഗമനം. കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തന രഹിതമാണെന്ന് നാട്ടുകാരും പറയുന്നു. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു.

തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചോമ്പാല പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുന്നു. റൂറല്‍ എസ്പി സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഫോറന്‍സിക് വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തും.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്