ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പട്ടിക ജാതി കമ്മീഷൻ കേസെടുത്തു

ദളിത് ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പട്ടിക ജാതി കമ്മീഷൻ സ്വമേധയാ കേസെടുത്തു. പട്ടിക വിഭാഗത്തിൽപ്പെട്ട ബിന്ദു അമ്മിണിക്ക് കോഴിക്കോട് ബീച്ചിൽ വച്ച് മർദ്ദനമേറ്റത് സംബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്തതായി കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അറിയിച്ചു.

ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഏഴ് ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കുവാൻ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും കമ്മീഷൻ അറിയിച്ചു.

May be an image of text that says "KERALA STATE COMMISSION FOR SCHEDULED CASTES AND SCHEDULED TRIBES Ayyankali Bhavan,Kanakanagar, Bhavan, Vellayambalam, Thiruvananthapuram email:keralasestcom@gmail.com Ph.No. 0471 2314544 FaxNo.0471-2580304 No.46/A1/2022/KKDKSM/KSCSC&ST Dated: 06.01.2022 പ്രസിദ്ധീകരണത്തിന് പട്ടിക വിഭാഗത്തിൽപ്പെട്ട ശീമതി. ബിന്ദു അമ്മിണിക്ക് കോഴിക്കോട് ബീച്ചിൽ വച്ച് മർദ്ദനമേറ്റത് സംബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മി ീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് ബീച്ചിൽ വച്ച് മദ്യലഹരിയിൽ വന്ന ചിലർ പട്ടിക വിഭാഗത്തിൽപ്പെട്ട ശ്രീമതി. ബിന്ദു അമ്മിണിയോട് അപമര്യാദയായി പെരുമാറുകയും അതിലൊരാൾ അവരെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതൂ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കുവാൻ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. Shubyl രജിസ്‌ട്രാർ ഷെർളി. പി"

ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റിലായിരുന്നു. ജാമ്യമില്ലാ വകുപ്പ്​ ചുമത്തിയാണ്​ ഇയാളെ അറസ്റ്റ്​ ചെയ്തതെന്ന്​ പൊലീസ്​ പറഞ്ഞു. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളിയായ മോഹൻദാസ് മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട്​ നോർത്ത്​ ബീച്ചിൽ വെക്ക് ഇന്നലെ വൈകുന്നേരമാണ് ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിച്ചത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്.

അതേസമയം ബിന്ദു അമ്മിണിയാണ് ആദ്യം പ്രകോപനമൊന്നുമില്ലാതെ മോഹൻദാസിനെ ആക്രമിച്ചതെന്നും അവർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും മോഹൻദാസിന്റെ ഭാര്യ ആരോപിച്ചു. ഒരു പ്രകോപനവുമില്ലാതെ ബിന്ദു അമ്മിണി മോഹൻദാസിനെ ആക്രമിക്കുകയായിരുന്നു എന്ന് പ്രതിചേർക്കപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു. കോഴിക്കോട് ബീച്ചിനോട് ചേർന്ന് മോഹൻദാസ് വിശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ബിന്ദു അമ്മിണി അവിടെയെത്തി. ഇരുവർക്കുമിടയിൽ എന്തോ കാര്യത്തിന് വാക്കുതർക്കമുണ്ടായി. ഇത് സംഘർഷത്തിലേക്ക് നീങ്ങി. ഏകപക്ഷീയമായി ബിന്ദു അമ്മിണി ആക്രമിക്കുകയായിരുന്നു എന്നും അവർ ആരോപിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ