'ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാർത്ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നു, പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍'; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല കൊള്ളക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം സ്വർണകൊള്ളക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാരാണെന്നും ചെന്നിത്തല ആരോപിച്ചു.

തൊണ്ടിമുതല്‍ എവിടെ പോയെന്ന് പോലും അറിയില്ലെന്നും അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 500 കോടിയില്‍ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകളെന്നും ചെന്നിത്തല പറഞ്ഞു. പുരാവസ്തുവാക്കി വില്‍പന നടത്താനാണ് ശ്രമം നടന്നത്. വന്‍ സ്രാവുകളെ എസ്‌ഐടി വലയിലാക്കണം . ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാണ്. കുറ്റക്കാരായ നേതാക്കള്‍ക്ക് എതിരെ സിപിഐഎം നടപടി എടുത്തില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

എംവി ഗോവിന്ദന്‍ പ്രതികളെ സംരക്ഷിക്കുന്നു. പ്രതികളെ ഭയമാണ് പാര്‍ട്ടിക്ക്. പലതും തുറന്നു പറയുമെന്നാണ് പേടിയെന്നും ചെന്നിത്തല പറഞ്ഞു. കേരള കോണ്ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അത് രാഷ്ട്രീയമായി ശരിയല്ല. അവര്‍ നിലവില്‍ മറ്റൊരു മുന്നണിയിലാണ്. അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ