കഴുത്ത് 75 ശതമാനം അറ്റനിലയില്‍, ആന്തരികാവയങ്ങള്‍ക്ക് മാരക ക്ഷതം; പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

പാനൂരിലെ വിഷ്ണുപ്രിയയുടെ മണകാരണം ആഴമേറിയ മുറിവുകളെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് 75 ശതമാനം അറ്റനിലയിലാണ്. ആന്തരികാവയങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റു. നെഞ്ചിലും കാലിലും കൈയിലുമേറ്റ മുറിവുകളും ആഴമേറിയതാണെന്നാണ് റിപ്പോര്‍ട്ട്.

വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്ത് യുവതിയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടതായാണ് വിവരം. ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറിയതോടെ ഈ സംശയം വര്‍ദ്ധിച്ചു. ഇതോടെയാണ് വിഷ്ണുപ്രിയക്കൊപ്പം സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിച്ചത്.

കൊലപാതകത്തില്‍ വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. പെണ്‍കുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് ഇയാള്‍ ഫോണിലൂടെ കണ്ടിരുന്നു. സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ തീരുമാനിച്ചത്.

വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്താന്‍ പ്രതി ശ്യാംജിത്ത് ഉപയോഗിച്ചത് സ്വയം നിര്‍മ്മിച്ച ഇരുതല മൂര്‍ച്ചയുള്ള കത്തി. മൂന്നുദിവസം കൊണ്ടാണ് കത്തി നിര്‍മിച്ചത്. ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരില്‍നിന്നാണ്. കത്തി മൂര്‍ച്ചകൂട്ടാനുള്ള ഉപകരണം പൊലീസ് പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെത്തി.

പ്രതി കട്ടിംഗ് മെഷീന്‍ ഉപയോഗിക്കാനും പദ്ധതിയിട്ടതായി സമ്മതിച്ചു. കട്ടിംഗ് മെഷീന്‍ വാങ്ങി. പവര്‍ ബാങ്കും കരുതി. എന്നാല്‍ പദ്ധതി പിന്നീട് വേണ്ടെന്നുവച്ചു. ഈ കട്ടിംഗ് മെഷീനും ശ്യാംജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ബൈക്ക് വീടിനുമുന്നില്‍നിന്ന് കണ്ടെത്തി.

കൊലയ്ക്ക് ശേഷം പ്രതി ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങള്‍ ഇട്ട് കുളത്തില്‍ താഴ്ത്തിയ ബാഗ് പൊലീസിന് എടുത്തുനല്‍കിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി, ചുറ്റിക, സ്‌ക്രൂ ഡ്രൈവര്‍, മാസ്‌ക്, തൊപ്പി, കയ്യുറ, വെള്ളക്കുപ്പി, സോക്‌സ്, മുളകുപൊടി, ഇടിക്കട്ട എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. കൊലനടത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും കണ്ടെത്തി.

പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.

Latest Stories

'ഇന്ന് രാവിലെ വരെ സിപിഐഎം ആയിരുന്നു ഇനി മരണംവരെ ബിജെപി ആയിരിക്കും'; എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

INDIAN CRICKET: അവന്‍ നായകനായാല്‍ മാത്രമേ ഇന്ത്യന്‍ ടീം രക്ഷപ്പെടൂ, ആ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ പരമ്പര എളുപ്പത്തില്‍ ജയിക്കാം, ഇംഗ്ലണ്ടിനെതിരായ ഇലവനെ തിരഞ്ഞെടുത്ത് വസീം ജാഫര്‍

'കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു, കൊല്ലപ്പെട്ട ദിവസവും ബലാത്സംഗം ചെയ്‌തു'; അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ മൊഴി

IPL 2025: ആര്‍സിബിക്ക് വീണ്ടും തിരിച്ചടി, പ്ലേഓഫിന് ഈ സൂപ്പര്‍താരം ഉണ്ടാവില്ല, കിരീടമോഹം തുലാസിലാവുമോ, എന്താണ് ടീമില്‍ സംഭവിക്കുന്നത്

കേരളം തകരണമെന്ന് ആഗ്രഹിച്ചവര്‍ നിരാശപ്പെടുന്ന വളര്‍ച്ച; പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി; പോഗ്രസ് റിപ്പോര്‍ട്ട് നാളെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

'ദേശീയപാതയിലെ വിള്ളൽ യുഡിഎഫ് സുവർണാവസരമായി കാണണ്ട, പ്രശനങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും'; മന്ത്രി റിയാസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിലെ 3691 കോടി നേട്ടത്തിൽ മുന്നിൽ മോളിവുഡും ; മലയാള സിനിമയ്ക്ക് ഈ വർഷം മികച്ച മുന്നേറ്റം നടത്താൻ സാധിച്ചതായി റിപ്പോർട്ട്

ദേശീയ പാത തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം; KNR കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു, ഹൈവേ എൻജിനിയറിങ് കമ്പനിക്കും വിലക്ക്

'ഭയമില്ല, സംഘപരിവാറിന് ധാർഷ്ട്യം, റാപ്പ് പാടും പറ്റുമായിരുന്നെങ്കിൽ ഗസലും പാടിയേനേ'; വേടൻ

സഹോദരിയെ മർദ്ദിച്ചെന്ന പരാതി; യൂട്യൂബ് വ്‌ളോഗർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസ്