'പൊതു ഖജനാവിലെ പണം എടുത്തല്ല പ്രതിപക്ഷ നേതാവ് ഷൂ വാങ്ങിയത്; കന്നുകാലി തൊഴുത്ത് പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും ഓഡിറ്റ് ചെയ്യാൻ നില്ക്കണ്ട'; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഷൂ വിവാദത്തത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. പൊതു ഖജനാവിലെ പണം എടുത്തല്ല പ്രതിപക്ഷ നേതാവ് ഷൂ വാങ്ങിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതുകൊണ്ട് അത് ഓഡിറ്റ് ചെയ്യാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് 42 ലക്ഷത്തിന്റെ കന്നുകാലി തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും നിൽക്കേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആക്ഷേപം. ഷൂ 3000 ത്തിന്റെ ആയാലും 30 ലക്ഷത്തിന്റെ ആയാലും പ്രതിപക്ഷ നേതാവ് പൊതു ഖജനാവിലെ പണം എടുത്ത് അല്ലല്ലോ വാങ്ങിയത്! അപ്പോൾ അത് ഓഡിറ്റ് ചെയ്യാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് 42 ലക്ഷത്തിന്റെ കന്നുകാലി തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും നില്ക്കണ്ട.- രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഷൂ 3000 ത്തിന്റെ ആയാലും 30 ലക്ഷത്തിന്റെ ആയാലും പ്രതിപക്ഷ നേതാവ് പൊതു ഖജനാവിലെ പണം എടുത്ത് അല്ലല്ലോ വാങ്ങിയത്! അപ്പോൾ അത് ഓഡിറ്റ് ചെയ്യാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് 42 ലക്ഷത്തിന്റെ കന്നുകാലി തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും നില്ക്കണ്ട.
ഷൂസ് സംഘ്സിനും സംഘ്സിന്റെ ചങ്ക്സിനും വീക്നെസ് ആണല്ലേ!!!

അതേസമയം ഷൂ വിവാദത്തത്തിൽ പ്രതികരണവുമായി വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. താൻ ധരിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഷൂവാണെന്ന് പ്രധാനമായും സിപിഎം സൈബര്‍ ഹാൻഡിലുകളാണ് പ്രചരിപ്പിച്ചതെന്നും ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. ‘താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില 9000 രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഉപയോഗിച്ച ഷൂ കാരണം കാലുമുഴുവൻ പൊള്ളിയിരുന്നു. പിന്നീട് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാം എന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ