ഉദ്ഘാടനത്തിന് മന്ത്രി എത്തിയില്ല; കാത്തിരുന്ന് തളര്‍ന്ന് വിദ്യാര്‍ത്ഥികള്‍, അസൗകര്യം അറിയിച്ചെന്ന് വി.എന്‍ വാസവന്‍

ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ മാതൃകാ പ്രീപ്രൈമറി സമര്‍പ്പണ ചടങ്ങില്‍ ഉദ്ഘാടകനായി എത്താമെന്നേറ്റ് മന്ത്രി വി എന്‍ വാസവന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കാത്തിരുന്ന് തളര്‍ന്ന് വിദ്യാര്‍ത്ഥികള്‍. പരിപാടിക്ക് എത്തുന്ന മന്ത്രിയെ സ്വീകരിക്കാന്‍ വിവിധ വേഷം ധരിച്ച് സജ്ജമായിരുന്ന വിദ്യാര്‍ത്ഥികളാണ് കാത്തിരുന്ന് തളര്‍ന്നത്.

രാവിലെ 11നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. നാല് മണിക്കൂറിലധികം നേരമാണ് കുട്ടികള്‍ വേഷം കെട്ടി കാത്തിരുന്നത്. കേരളീയ ശൈലിയില്‍ സാരിയുടുത്തും മൃഗങ്ങളുടെ വേഷം അണിഞ്ഞുമാണ് കുട്ടികള്‍ ഒരുങ്ങിയത്. മന്ത്രി എത്താന്‍ വൈകിയതോടെ ചടങ്ങ് നീണ്ടുപോയി.

അതേസമയം അപ്രതീക്ഷിതമായി കോട്ടയം ജില്ലയില്‍ പരിപാടികള്‍ വന്നതിനാല്‍ കൂത്താട്ടുകുളത്ത് എത്താന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം എത്താമെന്നും സ്‌കൂളിലെ സംഘാടകരെ വിളിച്ച് അറിയിച്ചിരുന്നു. അധികൃതര്‍ ഇത് സമ്മതിച്ചതാണെന്നും മന്ത്രി പ്രതികരിച്ചു. ഒടുവില്‍ പരിപാടി ഉച്ചയ്ക്ക് ശേഷം 2.30 ലേക്ക് മാറ്റിയിരുന്നു.

ഒടുവില്‍ അനൂപ് ജേക്കബ് എംഎല്‍എ ചടങ്ങില്‍ ഉദ്ഘാടകനായി. മന്ത്രി വൈകിയതോടെ കുട്ടികള്‍ക്കു ഭക്ഷണം കൊടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണു പരിപാടിയുടെ സമയം ഉച്ചയ്ക്കു ശേഷമാക്കിയതെന്ന് ഹെഡ്മാസ്റ്റര്‍ എ.വി.മനോജ് അറിയിച്ചു.

Latest Stories

'വേതന വര്‍ദ്ധനവ് ആവശ്യപ്പെടുന്നവരുമായി ഇനിയൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്ല' ; സെക്രട്ടറിയേറ്റ് പടിക്കലെ ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

CSK VS RR: എന്നെ തടയാൻ മാത്രം കെല്പുള്ള ബോളർമാർ ഇവിടെയില്ല; ചെന്നൈക്കെതിരെ തകർപ്പൻ ഫോമിൽ സഞ്ജു സാംസൺ

CSK VS RR: 'ഇവൻ എന്നെ എയറിൽ കേറ്റും', ധോണി ആ ചെറിയ ചെക്കനെ കണ്ട് പഠിക്കണം എന്ന് ആരാധകർ; ചെന്നൈക്കെതിരെ തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍