42 ദിവസത്തെ ജാഗ്രതയ്ക്ക് ശേഷം മലപ്പുറത്ത് നിപ ബാധ നിയന്ത്രണവിധേയമായതായി കേരള ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ നിപ്പ ബാധ വിജയകരമായി നിയന്ത്രണ വിധേയമായതായി കേരള ആരോഗ്യ വകുപ്പ് അറിയിച്ചു. വ്യാപനം നിയന്ത്രിക്കാൻ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു. ദുരിതബാധിതരുടെ മാനസികാരോഗ്യത്തിനും മുൻഗണന നൽകി കൊണ്ടാണ് ആരോഗ്യ വകുപ്പ് പ്രവർത്തിച്ചത്.

തടസ്സങ്ങൾ കുറയ്ക്കുന്നതിന്, സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ, നിരീക്ഷണത്തിലുള്ള വ്യക്തികളുടെ വീടുകളിൽ ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിച്ചു. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനുപകരം, പ്രതിരോധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തന്ത്രപരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. 42 ദിവസത്തെ ഡബിൾ ഇൻകുബേഷൻ കാലാവധി കഴിഞ്ഞാലും ജാഗ്രത അനിവാര്യമാണെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

നിപ വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ നടത്തിയ കൂട്ടായ പരിശ്രമങ്ങൾക്ക് മുഴുവൻ ടീമിനെയും അവർ അഭിനന്ദിച്ചു. കുട്ടിയുടെ മരണം ദാരുണമായ നഷ്ടമാണെന്ന് വിശേഷിപ്പിച്ച മന്ത്രി കുടുംബത്തിൻ്റെ ദുഃഖത്തിൽ സമൂഹവും ഭരണകൂടവും പങ്കുചേരുന്നുവെന്നും അഭിപ്രായപ്പെട്ടു. വൈറസ് ബാധയുണ്ടായ ഉടൻ തന്നെ നിപ മാർഗനിർദേശങ്ങൾ പാലിച്ച് 25 അംഗ കമ്മിറ്റി രൂപീകരിച്ച് രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് മുൻകൈയെടുത്തിരുന്നു. രാവിലെ തന്നെ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആരംഭിച്ചു, 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം സജ്ജീകരിച്ചു, നിപാ സമ്പർക്ക പട്ടിക തയ്യാറാക്കി, റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മാർഗനിർദേശങ്ങൾ പാലിച്ച് രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ