വര്‍ദ്ധന തുടരുന്നു; നൂറ് കടന്ന് ഡീസല്‍ വില

രാജ്യത്ത് ഇന്ധനവില വര്‍ദ്ധന മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് കൂട്ടിയത്. ഡീസലിന് 6 രൂപ 70 പൈസയും വര്‍ദ്ധന ഉണ്ടായി.

ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില നൂറ് കടന്നു. ഡീസലിന് 100 രൂപ 14 പൈസയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഇതിന് മുമ്പ് തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 113ന് അടുത്തെത്തി.

കൊച്ചിയില്‍ പെട്രോളിന് 111 രൂപ 28 പൈസയും, ഡീസലിന് 98 രൂപ 29 പൈസയുമായി.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ 4 മുതല്‍ ഇന്ധന വില കൂട്ടുന്നത് നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വീണ്ടും വില കൂട്ടാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി വില ഉയര്‍ത്താനാാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ഇന്ധനവില ഉയരുന്നതോടെ മറ്റ് അവശ്യവസ്തുക്കള്‍ക്കും വില ഉയരും.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍