വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. പ്രതിയുടെ വാദങ്ങള്‍ തള്ളിയാണ് കോടതി നടപടി.

നൂറു ദിവസത്തിലേറെയായി ജയിലിലാണെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും അതിനാല്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. വിസ്മയ ടിക്‌ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നതായും പ്രതിഭാഗം വാദിച്ചു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് വിസ്മയയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

എന്നാല്‍, കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനു തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കിരണ്‍ കുമാറിന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരിലെ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം