‘പി വി അന്‍വര്‍ കെട്ടുപോയ ചൂട്ടുകെട്ട്, നിലമ്പൂരിലേത് രാഷ്ട്രീയ മത്സരം’; ബിനോയ് വിശ്വം

പി വി അന്‍വര്‍ കെട്ടുപോയ ചൂട്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരിലേത് രാഷ്ട്രീയ മത്സരമാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല പോലെ അന്‍വറിനെ അറിയാം എന്നും പി വി അന്‍വര്‍ പറഞ്ഞു. അതേസമയം യുഡിഎഫിൽ പ്രതിസന്ധിയും തമ്മിലടിയും ആണെന്നും അതിന് ഏച്ചുകെട്ടിയാലും എല്ലാം പൊട്ടിത്തകരാം എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

നിങ്ങള്‍ എപ്പോഴും അന്‍വറിനെ കുറിച്ച് പറയല്ലേ. അത് കെട്ടുപോയൊരു ചൂട്ടുകെട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല പോലെ അറിയാം അന്‍വറിനെ. പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്ന ചന്ദ്രപ്പന്‍ ഒരിക്കല്‍ പറഞ്ഞു – കമ്യൂണിസ്റ്റുകാര്‍ക്ക് കമ്പുകൊണ്ട് പോലും തൊടാന്‍ കൊള്ളാത്ത ആളാണ് അന്‍വറെന്ന്. ആ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു – ബിനോയ് വിശ്വം പറഞ്ഞു.

യുഡിഎഫിനെ നയിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. അതിന്റെ അവസ്ഥ എന്താ? ഇവിടുത്തെ കാര്യം മാത്രമല്ല. അഖിലേന്ത്യാതലത്തിലെ അവസ്ഥയെന്താ? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ട് വര്‍ക്കിങ് കമ്മറ്റി മെമ്പര്‍മാര്‍ പ്രത്യക്ഷമായി തന്നെ മോദിയെ പിന്താങ്ങുകയാണ്. ശശി തരൂരും സല്‍മാന്‍ ഖുര്‍ഷിതും. ഇന്ത്യയ്ക്കകത്ത് വച്ചും പുറത്ത് വച്ചും അവര്‍ പറയുന്നു എല്ലാ നിലകളിലും മോദിയാണ് ശരിയെന്ന്. കശ്മീര്‍ നയം പൂര്‍ണമായും ശരിയാണെന്ന്. മോദി മഹാനാണെന്ന് പറയുന്നു.

ഇങ്ങനെ പറയുന്ന വര്‍ക്കിങ് കമ്മറ്റി മെമ്പര്‍മാര്‍ നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിയുടെ അഖിലേന്ത്യതലത്തിലെ അവസ്ഥ അതാണെങ്കില്‍ ഇവിടുത്തെ അവസ്ഥ ഇങ്ങനെയാകാനേ പറ്റൂ. അതൊന്നും പരിഹരിക്കാനുള്ള യാതൊരു പോംവഴിയും കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് അതിന്റെ നയപരമായ, രാഷ്ട്രീയമായ വൈകല്യം മൂലം തകര്‍ച്ചയിലേക്ക് അനുനിമിഷം നീങ്ങുന്ന കാഴ്ച നാം കാണുകയാണ്. നിലമ്പൂര്‍ ആ പതനത്തിന്റെ ആക്കം കൂട്ടാന്‍ പോവുകയാണ് – ബിനോയ് വിശ്വം പറഞ്ഞു.

Latest Stories

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി