'ചില കുട്ടികളില്‍ നിന്നും പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു'; അമ്മു സജീവ് എഴുതിയ അപൂര്‍ണമായ കത്ത് പുറത്തുവിട്ട് കുടുംബം

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവ് എഴുതിവെച്ചിരുന്ന കുറിപ്പ് പുറത്തുവിട്ട് കുടുംബം. ചില കുട്ടികളില്‍ നിന്ന് പരിഹാസം നേരിട്ടെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഡിയര്‍ മാം, ഞാന്‍ അമ്മു സജീവ്. കുറച്ച് നാളുകളായി ചില കുട്ടികളില്‍ നിന്നും എനിക്ക് പരിഹാസവും മാനസികമായി ബുദ്ധിമുട്ടിക്കു.. എന്നാണ് അപൂര്‍ണമായ കത്തില്‍ പറയുന്നത്.

ഹോസ്റ്റലില്‍ നിന്ന് അമ്മുവിന്റെ വസ്തു വകകള്‍ ഇന്ന് അച്ഛന്‍ കൊണ്ടുപോയിരുന്നു. അതിനിടയില്‍ നിന്നാണ് ഈ കണ്ടു വരി കുറിപ്പ് ലഭിച്ചത്. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ഡിവൈഎസ്പിക്ക് അമ്മു സജീവിന്റെ അച്ഛന്‍ പുതിയ പരാതി നല്‍കി. അമ്മു മരിച്ച ദിവസവും കോളേജില്‍ വെച്ച് മാനസിക പീഡനത്തിന് ഇരയായെന്നാണ് ആക്ഷേപം. കേസില്‍ അധ്യാപകനായ സജിയെ കൂടി പ്രതിചേര്‍ക്കണമെന്നാണ് ആവശ്യം.

ലോഗ് ബുക്ക് കാണാതായി എന്ന് പറഞ്ഞ് അധ്യാപകനും പ്രതികളായ വിദ്യാര്‍ഥികളും ചേര്‍ന്ന് കുറ്റവിചാരണ നടത്തി എന്ന് പരാതിയില്‍ പറയുന്നു. രണ്ടു മണിക്കൂറില്‍ അധികം അധ്യാപകന്റെ മുന്നില്‍ വച്ച് പ്രതികള്‍ മാനസികമായി പീഡിപ്പിച്ചു. ഇതിന് ശേഷമാണ് അമ്മു ഹോസ്റ്റലിലെത്തി മുകളില്‍ നിന്ന് ചാടി മരിച്ചതെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധ്യാപകന്‍ പറഞ്ഞു.

Latest Stories

'എന്തേലും പ്രശ്നമുണ്ടെങ്കിൽ എന്നോട് തീർക്ക്, കുഞ്ഞിനോട് കാണിക്കാതെ', വിജയ് സേതുപതി- നിത്യ മേനോൻ ജോഡിയുടെ തലൈവൻ തലൈവി ട്രെയിലർ

IND VS ENG: കോഹ്‌ലിയുടേതല്ല, ഗില്ലിനോട് ആ താരത്തിന്റെ ക്യാപ്റ്റൻസി ശൈലി പിന്തുടരാൻ നിർദ്ദേശിച്ച് ഗാരി കിർസ്റ്റൺ

'നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം; വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്ന് രൺധീര്‌ ജയ്സ്വാൾ

ട്രംപിന്റേയും നാറ്റോയുടേയും ഉപരോധ ഭീഷണിയില്‍ ആശങ്കയില്ല; ഇന്ധന ആവശ്യം പരിഹരിക്കാന്‍ ഇന്ത്യക്ക് മാര്‍ഗങ്ങളുണ്ടെന്ന് പെട്രോളിയം മന്ത്രി

റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് പോലും സ്റ്റാലിന്‍ അനുമതി നല്‍കിയില്ല; അര്‍ഹമായ സീറ്റുകളും നല്‍കിയില്ല; സിപിഎമ്മിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി

‘15,000 രൂപയുടെ സാരി 1900 രൂപയ്ക്ക്, നടി ആര്യയുടെ ബുട്ടീക്കിന്റെ പേരിൽ വമ്പൻ തട്ടിപ്പ്, പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്

IND VS ENG: ഒടുവിൽ ആ തീരുമാനം പുനഃപരിശോധിച്ച് ബിസിസിഐ, ഇം​ഗ്ലണ്ടിന് ‍ഞെട്ടൽ

സ്‌കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

പാക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി; സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു

IND vs ENG: "അഞ്ചാമത്തെ ടെസ്റ്റ് മത്സരം ഒരു പരാജയമായി മാറിയേക്കാം, അതിനാൽ സാഹസത്തിന് മുതിരാതെ നാലാം ടെസ്റ്റിൽ അദ്ദേഹത്തെ ഇറക്കണം''