'പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ല'; മാത്യു കുഴൽനാടൻ

സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

‘ഇന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിപ്പട്ടികയിൽ വന്നിരിക്കുകയാണ്. എത്രവേണമെങ്കിലും അത് വൈകിപ്പിക്കാൻ ശ്രമിക്കാം. എത്രവേണമെങ്കിലും പ്രചണ്ഡമായ പ്രചരണങ്ങൾ നടത്താം. കേസുകൾ പരാജയപ്പെട്ടെന്ന് പറയാം. പക്ഷേ, പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ല. അക്കാര്യത്തിൽ സംശയമില്ല.’- മാത്യു കുഴൽനാടൻ പറഞ്ഞു. അനധികൃതമായി, നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും കിട്ടിയ പണത്തിന് നികുതി അടച്ചിട്ടുള്ളതിനാൽ അഴിമതിയില്ലെന്നും സിപിഎം അന്ന് പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നും കുഴൽനാടൻ ചോദിച്ചു.

വീണാ വിജയനെ പ്രതിയാക്കി വ്യാഴാഴ്ച എറണാകുളം ജില്ലാകോടതിയിൽ എസ്എഫ്‌ഐ സമർപ്പിച്ച കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണോയെന്ന പരിശോധന നടക്കും. കുറ്റം നിലനിലനിൽക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. തുടർന്ന് മാത്രമേ വീണ വിജയനുൾപ്പെടെയുള്ളവർ നിയമപരമായി പ്രതിചേർക്കപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടതായുള്ളൂ.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം