നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം; അതിദാരിദ്ര്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് മുന്‍ഗണനയെന്ന് ഗവർണർ

നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു.

എല്ലാവർക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ വിഭജനം കുറച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപടിയെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും എല്ലാവർക്കും പാർപ്പിടം ഉറപ്പിക്കാൻ പദ്ധതികളുണ്ടാകുമെന്നും ഗവർണർ പറഞ്ഞു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തീവ്രശ്രമുണ്ടാകും. വികസനപാതയിലേക്കുള്ള കേരളത്തിന്റെ പ്രവൃത്തികൾ ലോക ശ്രദ്ധ ആകർഷിക്കുന്നതാണ്. നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കും മുൻഗണന നൽകുമെന്നും കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനം ആക്കുമെന്നും ഗവർണർ പറഞ്ഞു.

അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. സർക്കാരിൻ്റെ നേട്ടങ്ങളും ഗവർണർ എണ്ണിപ്പറഞ്ഞു. ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി. സ്റ്റാർട്ട് അപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ എടുത്തുപറയേണ്ടതാണെന്നുംപറഞ്ഞു. 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകുന്നുവെന്നും ഗവർണർ അറിയിച്ചു.

Latest Stories

Asia Cup 2025: 'അവൻ ഇന്ത്യൻ ടീമിൽ കാണില്ല'; വിലയിരുത്തലുമായി ആകാശ് ചോപ്ര

'ഗർഭപാത്രത്തിലല്ല മുപ്പതുകാരിയുടെ കരളിനുള്ളിൽ കണ്ടെത്തിയത് മൂന്നുമാസം പ്രായമുള്ള ഭ്രൂണം'; അപൂർവങ്ങളിൽ അപൂർവമായ അവസ്ഥ ഇന്ത്യയിൽ ആദ്യം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; മോചനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം; പ്രതിപക്ഷ എംപിമാരുടെ സംഘം ജയില്‍ സന്ദര്‍ശിച്ചു

കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം, ഉടൻ ചോദ്യം ചെയ്യും

IND vs ENG: "ഞങ്ങൾ എന്തുചെയ്യണം എന്ന് നിങ്ങൾ പറഞ്ഞുതരേണ്ടതില്ല"; ഓവൽ പിച്ചിന്റെ ക്യൂറേറ്ററുമായി കൊമ്പുകോർത്ത് ഗംഭീർ, പിടിച്ചുമാറ്റി ബാറ്റിംഗ് പരിശീലകൻ- വീഡിയോ വൈറൽ

'പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിടില്ല'; വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയിൽ വി ഡി സതീശന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ

IND vs ENG: “ഇത് ഏറ്റവും മികച്ചവരുടെ അതിജീവനമായിരിക്കും”; അഞ്ചാം ടെസ്റ്റിന് മുമ്പ് ഇം​ഗ്ലണ്ടിന് മുന്നറിയിപ്പുമായി ആഷസ് ഹീറോ

'പഹൽഗാമിലെ വീഴ്ചയിൽ സർക്കാർ മൗനം പാലിക്കുന്നു, വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യിൽ വിട്ടു കൊടുത്തു'; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ​ഗാന്ധി

എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു, 'അമ്മ' തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു

'വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കം ആവശ്യം'; വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ