ചാവക്കാട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ ചാവക്കാട് ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലപ്പാട് കടല്‍ തീരത്ത് ഇന്ന് രാവിലെ പത്തരയോടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. തിരുവനന്തപുരം പുല്ലൂര്‍വിള സ്വദേശിയായ വര്‍ഗീസ് എന്ന മണിയന്റ മൃതദേഹമാണ് കണ്ടെത്തിയത്.

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഗില്‍ബര്‍ട്ടിനായി തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വള്ളം മറിഞ്ഞത്. ശക്തമായ തിരമാലയില്‍പ്പെട്ട് ചാവക്കാട് അഴിമുഖത്താണ് ബോട്ട് മറിഞ്ഞത്. ബോട്ടില്‍ ആറു പേരുണ്ടായിരുന്നു. ഇവരില്‍ നാല് പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

പുല്ലൂര്‍വിള സ്വദേശികളായ സുനില്‍, വര്‍ഗീസ്, സെല്ലസ്, സന്തോഷ് എന്നിവരാണ് നേരത്തെ രക്ഷപ്പെട്ടത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോള്‍ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

Latest Stories

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും