നെയ്യാറ്റിൻകര ​ഗോപൻ്റെ മൃതദേഹം പുതിയ കല്ലറയിൽ സംസ്കരിച്ചു

നെയ്യാറ്റിൻകരയിലെ സമാധി വിവാദങ്ങൾക്കിടയിൽ ​​​ഗോപൻ്റെ ശരീരം സംസ്കരിച്ചു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ഇവിടെയായിരുന്നു സംസ്കാരം. ചടങ്ങിൽ സന്യാസിമാരുൾപ്പടെ പങ്കെടുത്തു. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ​ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയായ ​ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിച്ച ശേഷമായിരുന്നു സംസ്കാരം.

വിവിധ മഠങ്ങളിൽ നിന്നുളള സന്യാസിമാർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. അതേസമയം സമാധി കേസിൽ താൻ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപന്റെ മകൻ സനന്ദൻ രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നിൽ മുസ്‌ലിം തീവ്രവാദികൾ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയിൽ പറഞ്ഞതാണെന്നും സനന്ദൻ വിശദീകരിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ ഇടത് നയസമീപനങ്ങളില്‍ നിന്ന് ഇന്ത്യ മാറി; ലണ്ടനില്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തി ശശി തരൂര്‍

'ആരോഗ്യമന്ത്രി നാണവും മാനവും ഇല്ലാതെ വാചക കസർത്ത് നടത്തുന്നു, രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല'; കെ മുരളീധരൻ

ബാഹുബലിയുടെ 10ാം വാർഷികം; ഒത്തുകൂടി പ്രഭാസും റാണയും രാജമൗലിയും, കൂട്ടത്തിൽ അവർ മാത്രം മിസിങ്

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയിൽ അന്വേഷണം തുടങ്ങി; പരാതിക്കാരൻ ഹാജരാവണം, തെളിവുകൾ ഹാജരാക്കണം

2025 ഏഷ്യാ കപ്പ് ഇന്ത്യയില്ലാതെ?, പിസിബി ഉദ്യോഗസ്ഥന്റെ വിചിത്രമായ അവകാശവാദം

പൃഥ്വിരാജിന്റെ കാല് പിടിക്കാൻ കലാഭവൻ മണി മടിച്ചു, അന്ന് എന്നോട് പറഞ്ഞ കാര്യം ന്യായമായിരുന്നു, വെളിപ്പെടുത്തി ലാൽജോസ്

ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു; ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഏറ്റെടുക്കും; പരിഹാരം കാണും വരെ സമരം തുടരുമെന്ന് ബിജെപി

'അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, സുഖിക്കണം'; ഷാർജയിൽ കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയുടെ ശബ്ദ സന്ദേശം പുറത്ത്

IND vs ENG: ലോർഡ്‌സിൽ പന്ത് പുറത്തായാൽ ധ്രുവ് ജുറേലിന് ബാറ്റ് ചെയ്യാൻ കഴിയുമോ?, ഇന്ത്യയ്ക്ക് ആശങ്കയായി ഐസിസി നിയമം

'ഇന്ത്യൻ സർക്കാരിൻ്റെ വളരെ അടുത്തയാൾ'; ട്രംപിനെ കാണാൻ ശ്രമിച്ച് യുവ ബിജെപി എംപി, നാണക്കേടെന്ന് കോൺഗ്രസ്