മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ഇപി ജയരാജന്‍; ഗണേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ ഗണേശിനോട് തന്നെ ചോദിക്കണം

ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സോളാര്‍ കേസിലെ ഗണേഷ് കുമാറിനെതിരായ ആരോപണത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണ് കേസ് സിബിഐക്ക് കൈമാറിയതെന്നും മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കാത്ത വിജയമാണ് പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉണ്ടായത്. പുതുപ്പള്ളിയില്‍ സഹതാപം നിലനിര്‍ത്താനും ഉണ്ടാക്കാനും ആസൂത്രിത ശ്രമം നടന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണ ഇത്തരം നിലപാട് എടുക്കാറില്ലെന്നും ഒരു പാര്‍ട്ടിയോടും കൂടി ആലോചിക്കാതെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് യുഡിഎഫിന് പ്രയോജനപ്പെടുത്താന്‍ സാധിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാര്‍ ഭരണം ഹൈജാക് ചെയ്തെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനത്തേയും ഇ പി ജയരാജന്‍ തളളി.

പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് ദുര്‍ബലമായ ആരോപണങ്ങളാണ്. അത്തരത്തിലുള്ള ആരോപണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഉയര്‍ന്നത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന് ചേരുന്നതല്ലെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.

Latest Stories

കേരളത്തില്‍ ഇന്ന് രവിലെ മുതല്‍ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'