സിപിഎം ഓഫീസ് പൊളിക്കാന്‍ തങ്ങളുടെ പത്ത് പേര്‍ മതി; സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് കെ സുധാകരന്‍

സിപിഎമ്മിനെതിരെ പരസ്യ വെല്ലുവിളിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം ഓഫീസ് പൊളിക്കാന്‍ തങ്ങളുടെ പത്ത് പേര്‍ മതിയെന്ന് കെ സുധാകരന്റെ വെല്ലുവിളി. സിപിഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റ രാത്രി മതിയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത് വലിയ പണിയല്ല. തങ്ങളുടെ പത്ത് പിള്ളേരെ അയച്ച് കാണിച്ചു തരാം എന്നും കെ സുധാകരന്‍ പറഞ്ഞു. പിണറായിയില്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വെല്ലുവിളി. തങ്ങള്‍ക്ക് നിങ്ങളുടെ കെട്ടിടം പൊളിക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും സുധാകരന്‍ ചോദിച്ചു.

അന്തസ്സുള്ള നേതാവിന്റെ മാന്യത പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെങ്കില്‍ അതിന് കോണ്‍ഗ്രസ് പ്രസ്ഥാനം തയ്യാറാകേണ്ടി വരുമെന്ന് കെ സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ തകര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

Latest Stories

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍