കേരളത്തില്‍ കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രിസെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രിസെല്‍ഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രിസെല്‍ഷ്യസ് വരെയും ചൂട് കൂടും.
ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ 37 ഡിഗ്രിസെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രിസെല്‍ഷ്യസ് വരെയും താപനില ഉയരാനും സാധ്യതയുണ്ട്.