സൂര്യനെല്ലി പീഡനക്കേസ്; ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെകെ ജോഷിയാണ് കോടതിയില്‍ പരാതി നല്‍കിയത്. ജോഷി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

തുടര്‍ന്ന് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സിബി മാത്യൂസ് തന്റെ പുസ്തകമായ നിര്‍ഭയത്തിലൂടെയാണ് ഇരയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ഇരയെ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിലുള്ളതെന്നാണ് പരാതി.

ഇരയുടെ മാതാപിതാക്കളുടെ വിവരങ്ങളും താമസിക്കുന്ന പ്രദേശത്തിന്റെ സൂചനകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരയെയും കുടുംബത്തെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും പരാതിയില്‍ ആരോപിക്കുന്നു. സിബി മാത്യൂസിനെതിരായ പരാതി പരിഗണിച്ച് ഏഴ് ദിവസത്തിനുള്ളില്‍ നടപടിയെടുക്കാന്‍ കോടതി മണ്ണന്തല പൊലീസിന് നിര്‍ദ്ദേശം നല്‍കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി