സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച മോദിക്കൊപ്പം

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഞായറാഴ്ച സുരേഷ്‌ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി എന്ന നിലയില്‍ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കേന്ദ്ര നേതൃത്വത്തോട് ഏറെ അടുപ്പമുള്ള വ്യക്തി കൂടിയാണ് സുരേഷ്‌ഗോപി. അതേസമയം കേരളത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രയത്‌നിക്കുമെന്നും താരം വ്യക്തമാക്കി.

2026ല്‍ കേരളത്തില്‍ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന് അഞ്ചു വര്‍ഷത്തേക്ക് എംപിയായിട്ടാണ് ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി എംപിയെന്ന നിലയില്‍ ഡല്‍ഹിയിലേക്ക് പോകുന്നതില്‍ അഭിമാനമുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍