ങ്ങളിങ്ങനെ ഇടല്ലീ ടീച്ചർമാരേ...സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ

കോവിഡ് വ്യാപനത്തെ തുടർന്ന് കുട്ടികൾക്ക് സ്കൂളില്‍ പോകാന്‍ സാധിക്കാതെ ഇത് രണ്ടാമത്തെ അധ്യയന വർഷമാണ്. കോവിഡ് വ്യാപനവും അടച്ചുപ്പൂട്ടലും മുതിർന്നവർക്കെന്നപോലെ കുട്ടികൾക്കും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ കുട്ടികൾ അനുഭവിക്കുന്ന ഈ പ്രതിസന്ധി നമ്മൾ പലപ്പോഴും ഗൗരവമായി എടുക്കാറില്ല. അതിന്റെ കൂടെ ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളുമെല്ലാം കുട്ടികൾക്ക് അമിതഭാരമായി മാറുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ പഠിക്കാൻ തനിക്ക് വലിയ ഇഷ്ടമാണെന്നും എന്നാൽ ഓണ്‍ലൈന്‍ ക്ലാസും ഹോംവർക്കും കാരണം പഠനം തന്നെ വെറുത്തുപോയെന്ന് ഉള്ളിൽ തട്ടി പറയുകയാണ് ഒരു ബാലന്‍. വിദ്യാർത്ഥികളുടെ കഷ്ടപ്പാട് തുറന്നുപറഞ്ഞ ബാലന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

വിദ്യാർത്ഥിയുടെ വാക്കുകൾ:

“ഈ പഠിത്തം പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ… പഠിത്തം എന്താ സാധനം ടീച്ചർമാരേ.. ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്‍റെ തല കേടാവുന്നുണ്ട് കേട്ടോ… ടീച്ചർമാരേ ഇങ്ങള വിചാരം ഞങ്ങള് പഠിക്കുന്നില്ലെന്ന്… ഞങ്ങള വിചാരം ഇവരിങ്ങനെ ഇട്ടിട്ടിട്ട്… എനിക്ക് വെറുത്തു ടീച്ചര്‍മാരേ… സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ… ഈ ഗ്രൂപ്പും ഗ്രാഫും ഒക്കെ ഉണ്ടാക്കിയിട്ട്… ങ്ങളിതിതെന്തിനാണ്… ഇപ്പഴും ഞാൻ ഇന്നലത്തെ ഇത് എഴുതുകയാണ്… നോക്കി ഇങ്ങള്. ഇങ്ങളെത്തിനാണ് ഇങ്ങനെ ഇടാൻ നിക്കുന്നത്. എഴുതാൻ ഇടുകയാണെങ്കിൽ ഒരു ഇത്തിരി ഇടണം. അല്ലാണ്ട് ഇഷ്ടം പോലെ ഇടരുത് ടീച്ചർമാരെ. ഞാനങ്ങനെ പറയല്ല… ടീച്ചറേ എനിക്ക് വെറുത്ത്.. എനിക്ക് പഠിത്തന്ന് പറഞ്ഞാ ഭയങ്കര ഇഷ്ടാ… ങ്ങളിങ്ങനെ എനിക്ക് ഇട്ട് തരല്ലേ.

ഒന്നുമില്ലെങ്കിലും ഈ റൂമിലാ ഞങ്ങള് ജീവിക്കുന്നെ. ഇവിടെയല്ലട്ടോ, എന്‍റെ വീട് വയനാട്ടിലാണെ. അച്ഛന്‍റേം അമ്മേടേം ഒപ്പരം നില്‍ക്കാണേ. ഈ ഒരു സ്ഥലത്താ ഞാന്‍ നില്‍ക്കുന്നെ. വയനാട്ടിലാണേല്‍ ഇങ്ങക്ക് എത്ര വേണേലും ഇട്ട് തരാം. എന്റെ അമ്മാച്ചൻറേം അമ്മാമ്മേടേം ഒക്കെ അടുത്തുന്ന്.

ങ്ങളിങ്ങനെ ഇടല്ലേ, എനിക്ക് ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ… ങ്ങളിങ്ങനെ ഇട്ടാല്‍ എനിക്ക് ഭയങ്കര പ്രാന്താ. ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേണ്ട്. ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചെണ്ണം ഇടുമ്പോ ഒന്നാലോചിച്ചു നോക്കീ.. സങ്കടത്തോടെ പറയുകാ ടീച്ചർമാരേ ഇനി അങ്ങനെ ഒന്നും ഇടല്ലേ, കാല് പിടിച്ചു പറയുകാ ഇനിയങ്ങനൊന്നുമിടല്ലേ… മാപ്പ് മാപ്പേ മാപ്പ്…”

https://www.instagram.com/tv/CQ2rdEegqmb/?utm_source=ig_embed&ig_rid=5afefa92-8f62-4a0e-977d-88d238a43c01

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ