കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു; കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു. തിരൂർ സ്വദേശിനി അയോണ മോൺസന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അയോണ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയത്. അതേസമയം അയോണയുടെ അവയവങ്ങൾ ദാനം ചെയ്യും.

പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോണ. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം അയോണ മോൺസന്റെ വൃക്ക കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുക്കുകയാണ്.

മെഡിക്കൽ കോളജിൽ എത്തിക്കുന്ന വൃക്ക ക്രോസ് മാച്ചിങ് പൂർത്തിയാകുന്ന മുറക്ക് ഒരാൾക്ക് ഇന്ന് മാറ്റിവയ്ക്കും. കണ്ണൂർ മിംസിൽ നിന്ന് റോഡ് മാർഗം കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്തിക്കുന്ന വൃക്ക അവിടെനിന്ന് വിമാന മാർഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. തിരുവനന്തപുരത്ത് റോഡ് മാർഗം മെഡിക്കൽ കോളേജിൽ എത്തിക്കും.

Latest Stories

'നിയമനടപടികളിലേക്ക് കടക്കണമെങ്കിൽ അങ്ങനെ പോകും'; കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നുവെന്ന പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

ഇറാൻ, വെനിസ്വേല, അൽ ഉദൈദ്: അമേരിക്കൻ അധികാര രാഷ്ട്രീയത്തിന്റെ അപകടകരമായ പുനരാവർത്തനം

'വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയി'; പരിഹസിച്ച് എം എ ബേബി

ശബരിമല സ്വര്‍ണക്കൊള്ള; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും

'ദേ എന്റെ ഡ്യൂപ്ലിക്കേറ്റ് ഇരിക്കുന്നു', കോഹ്ലി രോഹിത്തിനോട് പറഞ്ഞു; കുട്ടി കോഹ്ലിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക ശിൽപ്പപാളി കേസിലും തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിലായ കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്, ആശുപത്രിയിയിലെത്തി ജഡ്ജി നടപടികൾ പൂർത്തിയാക്കും

സലാം കോഹ്ലി ഭായ്; സച്ചിനെ മറികടന്ന് വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

I AM THE ONLY ONE, SUPER ONE; ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് വിരാട് കോഹ്ലി

നീല ജേഴ്സിയിൽ ടെസ്റ്റ് പ്രകടനം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ വൻ ആരാധകരോഷം