സംസ്ഥാനത്ത് ജ്യൂസ് കടകളിലെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നീക്കം; 510 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടത്തുന്നത്. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. ജ്യൂസ്, കൂൾ ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ 506 സർവൈലൻസ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാന്റേർഡ് സാമ്പിളുകളും ശേഖരിച്ചു കഴിഞ്ഞു. മാർച്ച് 1 മുതൽ 3641 പരിശോധനകളാണ് നടത്തിയത്.

കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കും. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിച്ചു വരുന്നു. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുന്നതാണ്.

Latest Stories

700 രൂപ കൂലിയും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, നേരിട്ടത് ക്രൂരത; കർണാടകയിൽ അടിമപ്പണിക്ക് നിർബന്ധിക്കപ്പെട്ട മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

ഇന്ത്യൻ കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ; 12,980 കോടി രൂപയുടെ കേന്ദ്ര പദ്ധതി

'തളിപ്പറമ്പ് നിയോജക മണ്ഡലം നിയുക്ത എംഎല്‍എ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍'; ഫലം പ്രഖ്യാപിക്കും മുമ്പേ ചെങ്കോട്ടയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പോസ്റ്റര്‍

എഐ ഉപയോഗിച്ച് ചിത്രവും ശബ്ദവും അനധികൃതമായി ഉപയോഗിക്കുന്നു; നടന്‍ അല്ലു അര്‍ജുനും ഹൈക്കോടതിയില്‍

ബുംറയുടെ ഫോമിന് ഒന്നും സംഭവിച്ചിട്ടില്ല, പക്ഷെ ഇപ്പോൾ അവൻ സ്ലോവർ ബോളുകളാണ് കൂടുതൽ എറിയുന്നത്, അതുകൊണ്ടാണ് വിക്കറ്റുകൾ നേടാത്തത്: ഇർഫാൻ പത്താൻ

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും വൻ വർധന

ഹോര്‍മുസില്‍ അനിശ്ചിതത്വം: ഇന്ത്യയുടെയും ഗ്രീസിന്റെയും കപ്പലുകള്‍ 'യുടേണ്‍' എടുത്തു; കുടുങ്ങിയത് നാല് ഇന്ത്യന്‍- രണ്ട് ഗ്രീസ് ടാങ്കറുകള്‍

അജണ്ട പരാജയപ്പെട്ടതു കൊണ്ടാണ് ബിജെപിക്ക് ഇത് കരിദിനമായത്, ആദ്യമായി അവര്‍ പരാജയം നേരിട്ടു; ഇത് ജനാധിപത്യത്തിന്റെ വിജയം, അധികാരത്തില്‍ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗുഢാലോചനയ്‌ക്കേറ്റ തിരിച്ചടിയെന്ന് പ്രിയങ്ക ഗാന്ധി

'കുട്ടികൾ അങ്കണവാടികളിൽ എത്തണമെന്ന് നിർബന്ധമില്ല'; കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനത്തിൽ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു