രാഹുൽ ഗാന്ധിയെ കാണാൻ നിൽക്കുന്നതൊക്കെ കൊള്ളാം,'‍പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക' എന്ന് ഓർമ്മിപ്പിച്ച് മന്ത്രി ശിവൻകുട്ടി

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ” ഭാരത് ജോടോ” യാത്രയെ വിമർശിച്ച് മന്ത്രി ശിവൻകുട്ടി. ‘യാത്രയില്‍ പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’ എന്ന പോസ്റ്റര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പോക്കറ്റടി സംഘം കടന്നുകൂടി. നേമത്ത് നിന്നുള്ള യാത്രയിലാണ് നാലംഗ സംഘം യാത്രയില്‍ ചേര്‍ന്നതായി പൊലീസ് തിരിച്ചറിഞ്ഞത്. ഓണം സമാപനഘോഷയാത്ര തുടങ്ങും മുന്‍പ് ഇവരെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.

കരമന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നു രാവിലെ രണ്ടു പോക്കറ്റടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോഡോ യാത്രയില്‍ പങ്കെടുത്ത രണ്ടുപേരുടെ പോക്കറ്റടിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ കരമന പൊലീസും തിരുവനന്തപുരം ഫോര്‍ട്ട് പൊലീസും ചേര്‍ന്ന് പരിശോധിച്ചു. തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ മുന്‍പും സമാനകേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടില്‍നിന്നാണ് യാത്രയുടെ ഒപ്പം സംഘം കേരളത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാഹുല്‍ ഗാന്ധിയെ കാണാനായി വഴിയരികില്‍ കാത്തുനില്‍ക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ