ഭിന്നശേഷി സംവരണത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ; എൻഎസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കും

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കും. ഇതു സംബന്ധിച്ച നിയമോപദേശം സർക്കാരിന് ലഭിച്ചു. സർക്കാർ ഉടൻ തന്നെ ഉത്തരവ് പുറത്തിറക്കും.

ഇതിൽ അന്തിമ തീർപ്പ് സുപ്രീംകോടതി വിധി അനുസരിച്ചാകുമെന്ന ഉപാധിയും മുന്നോട്ടു വെച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രൈസ്തവ സഭകൾ അടക്കം രൂക്ഷ എതിർപ്പുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ ക്രൈസ്തവ സഭകൾ അടക്കമുള്ള സമുദായസംഘടനകളെ പ്രീണിപ്പിക്കുക കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.

ഭിന്നശേഷി സംവരണത്തിൽ നേരത്തെ എൻഎസ്എസിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ, സമാന സമുദായങ്ങൾക്കും ഇതു ബാധകമാക്കാവുന്നതാണെന്ന ക്ലോസ് നിർദേശിച്ചിരുന്നു. അതു ചൂണ്ടിക്കാട്ടി കെസിബിസി അടക്കം സമീപിച്ചെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോൾ, കോടതി നിലപാട് തേടിയപ്പോഴും എൻഎസ്എസിന് അനുകൂലമാക്കി മാത്രമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

Latest Stories

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കി: പിണറായി വിജയൻ

എന്റെ ആ ക്യാച്ച് ആണ് ഞങ്ങൾ വിജയിച്ചതിനുള്ള പ്രധാന കാരണം: ശ്രേയസ് അയ്യർ

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപെട്ടു

വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം; വാഹനത്തിലുണ്ടായിരുന്നത് മലപ്പുറത്തെ അധ്യാപക സംഘം

'സ്വാഭാവികം, തീരുമാനം എടുക്കുന്നത് വരെ മുഖ്യമന്ത്രി ചര്‍ച്ചയാവാം, കോണ്‍ഗ്രസിന്റെ രീതി ഇതാണ്'; സംസാരിച്ചാല്‍ അല്ലേ റിസള്‍ട്ട് ഉണ്ടാകുകയുള്ളൂവെന്ന് കെ സുധാകരന്‍

ഫെഡറല്‍ ഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം, രാഷ്ട്രീയ നേട്ടത്തിന് വനിതകളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന് കനിമൊഴി; കറുത്ത വസ്ത്രത്തിലെത്തി പ്രതിഷേധം

ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഈ ഭേദഗതി

കോവിഡ് രണ്ടാം തരംഗത്തിന്റെ സത്യവും തെറ്റായ കണക്കും: ഇന്ത്യ തെറ്റിദ്ധരിപ്പിക്കപ്പെട്ട അപകടകരമായ അനുമാനം

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി