ലോകായുക്തയുടെ വിധി തള്ളാം; വിവാദ നിയമഭേദഗതിയുമായി സര്‍ക്കാര്‍

ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നത് അടക്കമുള്ള നിയമ ഭേദഗതികള്‍ നിലവില്‍ വരുത്താന്‍ സര്‍ക്കാര്‍ ്. ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭ അനുമതിനല്‍കി. അംഗീകാരത്തിന് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചു.

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.

കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ടി. ജലീല്‍ ബന്ധുനിയമനക്കേസില്‍ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നും ലോകായുക്ത വിധിച്ചിരുന്നു. രാജി ഒഴിവാക്കാന്‍ ജലീല്‍ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല.

ഓര്‍ഡിനന്‍സ് പ്രകാരം ലോകായുക്തയുടെ വിധിയില്‍ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. സര്‍ക്കാരിനെതിരേ നിലവില്‍ ലോകായുക്തയില്‍ നില്‍ക്കുന്ന ചില കേസുകള്‍ ശക്തമാണെന്ന് മുന്‍കൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന് വിമര്‍ശനമുണ്ട്.

അഴിമതി അന്വേഷിക്കാനും ഇതുസംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യാനുമാണ് 1998-ല്‍ കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിച്ചത്.

Latest Stories

ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ, ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍