പണിമുടക്കിന്റെ പേരില്‍ അരങ്ങേറുന്നത് സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസം: വി. മുരളീധരന്‍

കേരളത്തില്‍ പണിമുടക്കിന്റെ പേരില്‍ നടക്കുന്നത് സ്‌പോണ്‍സേര്‍ഡ് ഗൂണ്ടായിസമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്ത് മാത്രമാണ് സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവടക്കം സമരത്തില്‍ പങ്കെടുത്ത് സര്‍ക്കാരിന് ജയ് വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മറ്റൊരിടത്തും കേരളത്തിലേത് പോലുള്ള സ്ഥിതിവിശേഷമില്ല. സിപിഎമ്മിന്റെ ഗുണ്ടകളെ ഭയന്ന് ജനങ്ങള്‍ വീടുകളില്‍ തുടരുകയാണ്. പണിമുടക്കിന് ജനപിന്തുണയില്ല. സഞ്ചാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുക, കടകള്‍ അടപ്പിക്കുക, സ്ത്രീകളെ വഴിനടക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവ ജനദ്രോഹപരമാണെന്നും മുരളീധരന്‍ ആരോപിച്ചു.

പൊലീസ് മഞ്ഞ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുത് എന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാര്‍ നയം ഭരണഘടനയുടെ ലംഘനമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ