'ഒരു രൂപയുടെ അഴിമതി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാർ'; അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് സ്പീക്കർ

ഡോളര്‍ കടത്ത് കേസില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറാണെന്ന് സ്പീക്കർ വ്യക്തമാക്കി. 100 ശതമാനവും തെറ്റൊന്നും ചെയ്തിട്ടില്ല. വിവാദത്തില്‍ കൂടുതലൊന്നും പറയാനില്ല.  അന്വേഷണത്തെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു സ്പീക്കര്‍. നിയമസഭാ സെക്രട്ടറിയും സ്പീക്കര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നിയമസഭാ സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് പ്രമേയത്തില്‍ യുക്തമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍ നോട്ടീസില്‍ യുക്തമായ നടപടി കൈക്കൊളളും. നിയമസഭാ സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെതിരെ കസ്റ്റംസിന് കത്തുനല്‍കിയത് സംബന്ധിച്ച കാര്യങ്ങള്‍ സ്പീക്കറും നിയമസഭാ സെക്രട്ടറിയും വിശദീകരിച്ചു.

കസ്റ്റംസിന്റെ അന്വേഷണം ഒരുതരത്തിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫിന് കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ചട്ടം 165 സഭാംഗങ്ങള്‍ക്ക് മാത്രമല്ല. കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ചട്ടം 165 എംഎല്‍എമാര്‍ക്ക് മാത്രമല്ല സ്റ്റാഫിനും ബാധകമാണ്. നിയമസഭാ വളപ്പില്‍ നോട്ടീസ് നല്‍കുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Latest Stories

ദര്‍ബാര്‍ ഹാളിലെ പൊതുദർശനം പൂർത്തിയായി, തലസ്ഥാനത്തോട് വിടചൊല്ലി വി എസ്; വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്

IND vs ENG: “ഇത് രസകരമാണ്”: നാലാം ടെസ്റ്റിൽ അത് വീണ്ടും സംഭവിക്കാമെന്ന് സൂചന നൽകി മുഹമ്മദ് സിറാജ്

'ആണവ സമ്പുഷ്‌ടീകരണം തുടരുക തന്നെ ചെയ്യും, എങ്കിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാർ'; ഇറാൻ വിദേശകാര്യ മന്ത്രി

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

'അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല'; സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് എം പി ബഷീര്‍; വി എസില്‍ അഭിരമിച്ചു പോയ സന്ദര്‍ഭങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ

IND vs ENG: "അവൻ എക്കാലവും ഒരു വിശ്വത ഓൾറൗണ്ടറായിരിക്കും"; കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ യുവതാരത്തെ പിന്തുണച്ച് രവി ശാസ്ത്രി

‘ആരോഗ്യവാനായി ഇരിക്കട്ടെ’; രാജിവെച്ച ജഗദീപ് ധൻകറിന് ആശംസ നേർന്ന് പ്രധാനമന്ത്രി

ഏഷ്യാ കപ്പ് റദ്ദാക്കിയാൽ പാകിസ്ഥാൻ കുഴപ്പത്തിലാകും, കാത്തിരിക്കുന്നത് മുട്ടൻ പണി