നിയമസഭയില്‍ മാധ്യമ വിലക്ക്; വാര്‍ത്ത സംഘടിതവും ആസൂത്രിതവുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്

നിയമ സഭയില്‍ മാധ്യമ വിലക്കെന്ന വാര്‍ത്ത സംഘടിതവും ആസൂത്രിതവുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്.  നിയമസഭാ നടപടികള്‍ സഭാ ടി.വി വഴിയാണ് മാധ്യമങ്ങൾക്ക് നല്‍കുന്നത്. നിയമസഭയിൽ ക്യാമറ അനുവദിക്കണമെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. സഭയില്‍ നടന്ന ഭരണ–പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സഭാ ടി.വി കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാനടപടികള്‍ മാത്രമാണ് സഭാ ടി.വി കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെടാത്തതുകൊണ്ടാണ് അദ്ദേഹത്തെ കാണിക്കാതിരുന്നതെന്നും, അഞ്ച് മിനിറ്റ് മാത്രമാണ് സഭയുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമപ്രവര്‍ത്തകരെ മന്ത്രിമാരുടെ ഓഫിസില്‍ പോകുന്നതില്‍നിന്ന് വിലക്കി എന്ന് ബോധ്യപ്പെട്ടു. ബോധ്യപ്പെട്ട ഉടനെത്തന്നെ അതില്‍ ഇടപെട്ട് പരിഹരിച്ചു.

സഭയില്‍ പ്ലക്കാര്‍ഡും ബാനറും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നത് സഭാ ചട്ടമാണ്. സഭയില്‍ അനുവദിക്കാന്‍ പാടില്ലാത്തത് നടന്നാല്‍ അത് കാണിക്കാൻ പറാടില്ല. എന്നാൽ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സഭാ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചില മാധ്യമങ്ങള്‍ അത് കാണിക്കുകയും ചെയ്തു.

ഇത് സഭയുടെ അവകാശങ്ങളുടെ ലംഘനമാണ്. സഭയില്‍ അംഗങ്ങള്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാടില്ലെന്നും, ഇക്കാര്യം അന്വേഷിക്കും. സ്പീക്കർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ