'സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യം, നികൃഷ്ട ജീവിയെന്നു വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസം'; പിബി ഹർഷകുമാറിന് മറുപടിയുമായി എസ് മിനി

തന്നെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പിബി ഹർഷകുമാറിന് മറുപടിയുമായി ആശ വർക്കർമാരുടെ സമര നേതാവ് എസ് മിനി രംഗത്തെത്തി. സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്ന് മിനി പറഞ്ഞു. തന്നെ നികൃഷ്ട ജീവിയെന്നു വിളിച്ചില്ലല്ലോ എന്നും മിനി പറഞ്ഞു. ‘മിനി സാംക്രമിക രോഗം പടർത്തുന്ന കീടം’ എന്നായിരുന്നു പിബി ഹർഷകുമാറിന്റെ അധിക്ഷേപം.

തന്നെ നികൃഷ്ട ജീവിയെന്നു വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസമെന്നും ആശവർക്കർമാരുടെ സമരത്തോടെ സിഐടിയുവിൻ്റെ ആണിക്കല്ല് ഇളകിയെന്നും മിനി പറഞ്ഞു. അതേസമയം ആക്ഷേപങ്ങൾക്ക് പൊതുജനം മറുപടി നൽകുമെന്നും ആശ സമരസമിതി നേതാവ് എസ് മിനി കൂട്ടിച്ചേർത്തു.

അതേസമയം സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പിബി ഹർഷകുമാർ ആണ് മിനിയെ അധിക്ഷേപിച്ചത്. ‘മിനി സാംക്രമിക രോഗം പടർത്തുന്ന കീടം’ എന്നായിരുന്നു അധിക്ഷേപ പരാമർശം. സമരത്തിന്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണെന്നും പിബി ഹർഷകുമാർ പരിഹസിച്ചു. ബസ് സ്റ്റാൻഡുകളിൽ പാട്ടകുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിലെന്നും അതിന്റെ നേതാവാണ് മിനി എന്നും പിബി ഹർഷകുമാർ പറഞ്ഞു.

Latest Stories

'മോനെ കോഹ്ലി, ആ താരം കാത്തിരുന്നത് വെച്ച് നോക്കിയാൽ നിന്റെ കാത്തിരിപ്പ് അതിന്റെ ഏഴയലത്ത് പോലും വരില്ല': വിരേന്ദർ സെവാഗ്

IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

IPL 2025: അവന്മാരുടെ ഈ പ്രവർത്തിക്ക് ഞാൻ എതിരാണ്, ഒരു കപ്പ് അടിച്ചതിന് ഇമ്മാതിരി പരിപാടി ഇനി മേലാൽ കാണിക്കരുത്: ഗൗതം ഗംഭീർ

കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ല; രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ദേശീയപതാകയാണെന്ന് മന്ത്രി പി പ്രസാദ്

വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല; ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ലെന്ന് വി ശിവന്‍കുട്ടി

നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

'നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് വരുത്തിവെച്ചവർ വീണ്ടും മത്സരിക്കുന്നു'; രാജീവ് ചന്ദ്രശേഖർ

ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; കരാറുകാരുടെ വീഴ്ചയാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍