സില്‍വര്‍ലൈന്‍ സംവാദം; അലോക് വര്‍മയും ആര്‍ ശ്രീധറും പങ്കെടുക്കില്ല

സില്‍വര്‍ലൈന്‍ സംവാദത്തില്‍ അനിശ്ചിതത്വം തുടരുന്നു. സാധ്യതാ പഠനം നടത്തിയ സംഘത്തലവനായ സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയും പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ പങ്കെടുക്കില്ല. ഇരുവരും സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരാണ്. സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് അലോക് വര്‍മ ചീഫ് സെക്രട്ടറിയെ അറിയിച്ചു. സംവാദത്തില്‍ നിന്ന് പിന്മാറിയതായി ആര്‍ ശ്രീധര്‍ കെ റെയിലിനെയും അറിയിച്ചു.

സംവാദത്തില്‍ വ്യക്തതവേണമെന്ന് അലോക് വര്‍മയുടെ ആവശ്യത്തില്‍ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ഡിപിആറിലെ പിഴവുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ഇനിയൊരു സംവാദത്തിന് താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സംവാദ പാനലില്‍ നിന്നും ജോസഫ് സി മാത്യുവിനെ മാറ്റിയതിലും അലോക് വര്‍മയ്ക്ക് അതൃപ്തിയുണ്ട്.

സില്‍വര്‍ലൈന്‍ സംവാദം നടത്തേണ്ടത് സര്‍ക്കാരാണ് കെ റെയില്‍ അല്ല. സംവാദത്തിലേക്ക് ക്ഷണക്കത്ത് അയക്കേണ്ടത് സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ അലോക് കുമാര്‍ വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.സര്‍ക്കാര്‍ പ്രതിനിധിയോ, ചീഫ് സെക്രട്ടറിയോ കത്ത് അയക്കണം. സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാര്‍ പരിപാടിയെന്ന നിലയിലാണ് സംവാദത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. പക്ഷേ കത്തയച്ചത് കെ റെയിലാണെന്നും, ക്ഷണക്കത്ത് ഏകപക്ഷീയമാണെന്നും അലോക് വര്‍മ്മ ആരോപിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്കുള്ളില്‍ വ്യക്തത ലഭിച്ചില്ലെങ്കില്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് സംവാദ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കി ആര്‍ ശ്രീധര്‍ രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയത്. സംവാദത്തില്‍ പങ്കെടുക്കുമെന്ന് ആര്‍ വി ജി മേനോന്‍ അറിയിച്ചിരുന്നു. പരിപാടിയിലേക്ക് മാധ്യമങ്ങളെക്കൂടി ക്ഷണിച്ചിരിക്കുന്നതിനാല്‍ എതിരഭിപ്രായം ജനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം. ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ച് പരിപാടി സംഘടിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം