സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ഇന്നും സംസ്ഥാന വ്യപകമായി പ്രതിഷേധങ്ങള്‍. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കാതെ പ്രതിഷേധിക്കുകയാണ്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന മലപ്പുറം തിരുനാവായിലെ സര്‍വേ മാറ്റിവെച്ചു. കോട്ടയം പെരുമ്പായിക്കാട് നട്ടാശേരി വായനശാലയില്‍ കല്ലിടലിനായി ഇന്ന് ഉദ്യോഗസ്ഥര്‍ എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധത്തിനായി സംഘടിച്ചിരിക്കുകയാണ്.
കോഴിക്കോട് കല്ലായില്‍ കല്ലിടലിനായി പൊലീസിന് ഒപ്പം അധികൃതര്‍ എത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ ചോറ്റാനിക്കരയില്‍ ഇന്ന് ഇന്ന് സര്‍വേ പുനരാരംഭിക്കും. ഇതിനായി വന്‍ പൊലീസ് സന്നാഹങ്ങളുമായി ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ കല്ലിടാന്‍ അനുവദിക്കാതെ കടുത്ത പ്രതിരോധം തീര്‍ക്കാനാണ് സമര സമിതിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം ചോറ്റാനിക്കരയില്‍ അടിയാക്കല്‍ പാടത്ത് സ്ഥാപിച്ച പത്തു കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സമരക്കാര്‍ക്ക് നേരെ പ്രകോപനപരമായി പെരുമാറരുതെന്നും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്നും ഡിജിപി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.