ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഏറ്റവും ശക്തന്‍, പാര്‍ട്ടിയെ  നയിക്കാനുള്ള ദൗത്യം തരൂരില്‍ വന്നു ചേരുമെന്നും സൂചന

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇടം ലഭിച്ചതോടെ ശശി തരൂര്‍ വീണ്ടും കേരളത്തിലെ കോണ്‍ഗ്രസില്‍ ശക്തനാകുന്നു. മൂന്ന് പ്രവര്‍ത്തക സമിതിയംഗങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ളത് അതില്‍ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗമാണ്. രണ്ടാമത്തേത് കെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു കഴിഞ്ഞു, പിന്നെയുള്ളത് കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിശേഷിപ്പിക്കപ്പെടുന്ന ശശി തരൂര്‍ ആണ്. അത് കൊണ്ട് ഫലത്തില്‍ കേരളത്തിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂരാണ് എന്ന് വരികയാണ്.

കേരളത്തിലേക്ക് ശശി തരൂരിനെ അയക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നു എന്നൊരു സന്ദേശവും ഇതിന് പിന്നിലുണ്ട്. പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കാതിരുന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ശശി തരൂരിന് നല്‍കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലന്ന തലത്തിലേക്കാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീങ്ങുന്നത്. ശശി തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ചാല്‍ അടുത്തനിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഭരണത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഉറപ്പുണ്ട്.

നേരത്തെ ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍മല്‍സരിച്ചതും, പിന്നീട് കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശ്രമം നടത്തിയതും, അതേ തുടര്‍ന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നതും കേരളത്തിലെ കോണ്‍ഗ്രസില്‍ ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ജനകീയാംഗീകാരമുള്ള ഏക നേതാവ് ഇപ്പോള്‍ ശശി തരൂര്‍ ആണ്.

കേരളത്തിലെ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പലരും ശശി തരൂരിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ച വോട്ടിന്റെ ഭൂരിഭാഗവും കേരളത്തില്‍ നിന്നായിരുന്നു. അത് കൊണ്ട് കേരളവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ മോഹങ്ങള്‍ തന്നെ തരൂരിനുണ്ടെന്ന് അദ്ദേഹത്തിന്റെ എതിരാളികളും അനുകൂലികളും ഒരു പോലെസമ്മതിക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കുമോ എന്നതിന് ആശ്രയിച്ചിരിക്കുംകേരളത്തിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയനീക്കങ്ങള്‍. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എന്ന നിലയില്‍ അദ്ദേഹം ആഗ്രഹിക്കുന്ന പോലെ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ സീറ്റ് ലഭിക്കും. അത് കൊണ്ട് തന്നെ തരൂരിന്റെ തുടര്‍ രാഷ്ട്രീയ നീക്കങ്ങള്‍ കേരളം ഉറ്റു നോക്കുന്നു.

Latest Stories

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറവ് തന്നെ, ഏറ്റവും ഉയര്‍ന്ന പോളിംഗ് പശ്ചിമ ബംഗാളില്‍

പരിശീലകസ്ഥാനത്തേക്കു ഗംഭീര്‍ ഒരു മികച്ച ചോയ്‌സ്, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ടി20 ലോകകപ്പ് 2024:ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്...; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം