ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കില്ല; പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി പിഎം ആര്‍ഷോ

എസ്എഫ്ഐ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കില്ല. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കഴിഞ്ഞ ദിവസവും എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെയുള്ള ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് ഇന്ന് പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. വിവാഹ ചടങ്ങില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് 11 മണിയോടെ ഗവര്‍ണര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരികെ ക്യാമ്പസിലെത്തുന്ന ഗവര്‍ണര്‍ ഇന്ന് ഗസ്റ്റ് ഹൗസില്‍ തുടരും. അതേ സമയം നാളെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്‌ഐ തീരുമാനം. ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതനധര്‍മ പീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീ നാരായണഗുരു ധര്‍മ പ്രചാരം എന്ന സെമിനാറില്‍ നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്നുണ്ട്.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം