നഗരത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ കേസ്

തിരുവനന്തപുരം നഗരത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ കേസ്. ബൈക്കില്‍ സഞ്ചരിച്ച യുവതിക്കുനേരെ എകെജി സെന്ററിന് മുന്നില്‍വച്ച് രാധാകൃഷ്ണന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് പരാതി. എം രാധാകൃഷ്ണനെ പ്രതി ചേർത്ത് കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കന്റോന്‍മെന്റ് പൊലീസ് അറിയിച്ചു.

ഫെബ്രുവരി മൂന്നിന് രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. യുവതി കന്റോന്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ബൈക്കിലെത്തിയ മുണ്ടുടുത്തയാളാണ് തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ബൈക്കിന്റെ നമ്പരും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് എകെജി സെന്ററിനു സമീപത്തെ ഏഴോളം സി സി ടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് പ്രതി രാധാകൃഷ്ണനാണെന്ന് പോലീസ് കണ്ടെത്തിയത്.

രാധാകൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. യുവതിയുമായി വാക്കേറ്റുണ്ടായതായി രാധാകൃഷ്ണന്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ വാദം. എകെജി സെന്ററിന് സമീപം ആരോ തെറി വിളിക്കുന്നത് കേട്ട് ബൈക്ക് നിര്‍ത്തിയ തന്നെ പിറകില്‍ നിന്ന് ഇരുചക്ര വാഹനത്തില്‍ വന്നു മുന്‍പേ കയറി റോഡിന് നടുവില്‍ വാഹനം പാര്‍ക്ക് ചെയ്ത സ്ത്രീ തെറി വിളിക്കുകയായിരുന്നുവെന്ന് എം രാധാകൃഷ്ണന്‍ ഒരു പ്രസ്താവനയില്‍ ആരോപിച്ചു.

കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചെന്ന് വസ്തുതയെല്ലാം പൊലീസ് ഓഫീസര്‍മാരെ ബോധ്യപ്പെടുത്തിയെന്നും രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. പരാതിക്കാരിയായ സ്ത്രീക്കെതിരെ പരാതി നല്‍കാന്‍ താന്‍ ആലോചിച്ചുവെന്നും എന്നാല്‍ പോലീസ് അത് വേണ്ടെന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് രാധാകൃഷ്ണന്‍. ഈ കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് രാധാകൃഷ്ണനെ ജോലി ചെയ്തുവന്നിരുന്ന കേരളകൗമുദി പത്രത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Latest Stories

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം