'ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശമില്ല, വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു, 28 കാരിയുടെ ഭാരം വെറും 21 കിലോ'; കൊല്ലത്ത് ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ശിക്ഷാവിധി ഇന്ന് 3 മണിക്ക്

കൊല്ലം പൂയപ്പള്ളിയിൽ ഭാര്യയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി വൈകിട്ട് മൂന്ന് മണിക്ക് പറയും. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ ജില്ലാ കോടതി വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് കോടതി വിധിക്കുന്നതിൽ നിർണായകമായത്.

2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാരയുടെ മരണം. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. തുഷാരയുടെ മരണ വാർത്ത അറിഞ്ഞ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമേ ഉണ്ടായിരുന്നൊള്ളൂ.

പോസ്റ്റ്മോർട്ടത്തിൽ ക്രൂര കൊലപാതകം ചുരുളഴിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. 2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിൻ്റെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ സമ്മതിച്ചിരുന്നില്ല.

തുഷാരയ്ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. തുഷാര കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കിയിരുന്നു. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അധ്യാപികയോട് അമ്മ കിടപ്പ് രോഗിയാണെന്ന് പ്രതികൾ പറഞ്ഞു. മാത്രമല്ല അമ്മയുടെ പേര് ഭർതൃ മാതാവിന്റെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു. തുഷാരയുടെ മരണത്തിന് പിന്നാലെയാണ് അവർ അനുഭവിച്ച കൊടും ക്രൂരതകൾ പുറം ലോകം അറിഞ്ഞത്.

Latest Stories

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ