ഡിജിറ്റലായും ഫിസിക്കലായും എവിടെയും ഇരുന്നും ഒപ്പിടാവുന്ന സാങ്കേതികവിദ്യയുടെ കാലമാണിതെന്ന് വാര്യർക്ക് അറിയില്ലെന്നുണ്ടോ? സെബാസ്റ്റ്യന്‍ പോള്‍

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോയ സമയം ഔദ്യോഗിക ഫയലിൽ മറ്റാരോ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന സന്ദീപ് വാര്യരുടെ ആരോപണത്തിനെതിരെ എഴുത്തുകാരനും മുന്‍ ലോക്‌സഭാംഗവുമായ സെബാസ്റ്റ്യന്‍ പോള്‍. എവിടെയിരുന്നാണെങ്കിലും ഏതു കടലാസിലും ഡിജിറ്റലായും ഫിസിക്കലായും ഒപ്പിടാവുന്ന സാങ്കേതിക വിദ്യയുടെ കാലമാണിതെന്ന് വാര്യർക്ക് അറിയില്ലെയെന്ന് സെബാസ്റ്റ്യന്‍ പോള്‍. ഉടമസ്ഥൻ നിരാകരിക്കുമ്പോഴാണ് ഒപ്പ് വ്യാജമാകുന്നത്., ഏൽക്കാൻ ആളുണ്ടെങ്കിൽ ഒപ്പ് സനാഥമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫെയ്സ്ബുക്കില് പങ്കു വെച്ച കുറിപ്പില് പറയുന്നു.
കുറിപ്പിൻറെ പൂർണരൂപം,
ഉടമസ്ഥൻ നിരാകരിക്കുമ്പോഴാണ് ഒപ്പ് വ്യാജമാകുന്നത്., ഏൽക്കാൻ ആളുണ്ടെങ്കിൽ ഒപ്പ് സനാഥമാണ്. പ്രണബ് കുമാർ മുഖർജി രാഷ്ട്രപതിസ്ഥാനത്തേക്ക് നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ ഒരു അയോഗ്യത ഉണ്ടായിരുന്നു. പ്രതിഫലമുള്ള സർക്കാർ പദവി വഹിക്കുന്നു എന്നതായിരുന്നു അയോഗ്യത. പ്രശ്നം അറിഞ്ഞയുടൻ മുഖർജിയുടെ ഒപ്പോടെ കൊൽക്കത്തയിൽ രാജി സമർപ്പിക്കപ്പെട്ടു. ഡൽഹിയിലുള്ള മുഖർജിയുടെ രാജി കൊൽക്കൊത്തയിൽ എത്തിക്കാൻ സമയമില്ലായിരുന്നു.ആ ഒപ്പ് മുഖർജിയുടേതല്ലെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും ബോദ്ധ്യമാകുന്നതായിരുന്നു, പക്ഷേ മുഖർജിയുടെ വാക്കിൽ ഒപ്പ് അദ്ദേഹത്തിന്റേതായി സ്വീകരിക്കപ്പെട്ടു . അല്ലെങ്കിൽ അദ്ദേഹത്തിന്റെ നാമനിർദേശപത്രിക തള്ളുമായിരുന്നു. അത്രയും പോയിട്ട് ഒട്ടുമേ ഗൗരവമില്ലാത്ത ഒരു കടലാസാണ് പിണറായി വിജയൻറെ വ്യാജ ഒപ്പിന് തെളിവായി സന്ദീപ് വാര്യർ പ്രദർശിപ്പിച്ചത്. അത് താനിട്ടതു തന്നെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ പിന്നെ ആ പടക്കം പൊട്ടില്ല. എവിടെയുമിരുന്ന് ഏതു കടലാസിലും ഡിജിറ്റലായും ഫിസിക്കലായും ഒപ്പിടാവുന്ന സാങ്കേതികവിദ്യയുടെ കാലമാണിതെന്ന് വാര്യർക്ക് അറിയില്ലെന്നുണ്ടോ?

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു